ബൂഡപെസ്ട്: രണ്ടു വർഷങ്ങൾക്ക് ശേഷം തിയറ്ററിൽ സിനിമ കണ്ണനെത്തിയ സന്തോഷം പങ്കുവെച്ച് നടി കങ്കണ റണാവത്ത്. സ്കാര്‍ലെറ്റ് ജോണ്‍സണിന്റെ ബ്ലാക്ക് വിഡോ കാണാനായാണ് താരം തിയറ്ററില്‍ എത്തിയത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് താരം സന്തോഷം പങ്കുവെച്ചത്. പോപ്കോണും പിടിച്ചുകൊണ്ടുള്ള താരത്തിന്റെ ബൂമറാങ്ങിന് പോപ് കോണ്‍ ദിനങ്ങള്‍ തിരിച്ചുവന്നു എന്നാണ് താരം കുറിച്ചത്.
കൂടാതെ തന്റെ കൂടെ സിനിമ കാണാനെത്തിയ ടീമിന്റെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. പുതിയ ചിത്രം ധാകഡിന്റെ ചിത്രീകരണത്തിനായി ഹങ്കറിയിലാണ് താരമിപ്പോള്‍. ചിത്രത്തിന്റെ നിര്‍മാതാവാണ് ഔട്ടിങ്ങിന് സൗകര്യം ഒരുക്കിയത്.
Post Your Comments