GeneralLatest NewsMollywoodNEWS

രണ്ട് റൊട്ടി കുറച്ച്‌ തന്നാലും നിന്നെപ്പോലൊരു ഭാര്യ വേണ്ട : മറുപടിയുമായി പ്രിയാമണി

നീ ജീവിതത്തില്‍ ഒരിക്കലും സന്തോഷിക്കില്ലെന്ന് വരെ ആളുകള്‍ പറയുന്നുണ്ട്.

മലയാളികൾക്ക് ഏറെ പരിചിതയായ താരമാണ് പ്രിയാമണി. മനോജ് വാജ്‌പേയ്ക്കൊപ്പം താരം വേഷമിട്ട ഫാമിലി മാന്‍ എന്ന വെബ് സീരിസിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സീരീസിന് ജനപ്രീതി ലഭിച്ചതിനൊപ്പം തന്നെ പ്രിയയുടെ കഥാപാത്രത്തിന് വലിയ തോതിലുള്ള വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇത്തരം വിമർശനത്തിനും ട്രോളുകൾക്കും മറുപടി പറയുകയാണ് പ്രിയാമണി.

‘ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചാല്‍ പോലും അരവിന്ദിന് വേണ്ടി നിങ്ങള്‍ അങ്ങനെ ചെയ്തുവല്ലേയെന്ന് കമന്റ് ചെയ്യുന്നവരുണ്ട്. ശ്രീകാന്തിനെ നിങ്ങള്‍ ചതിച്ചുവെന്ന് കമന്റ് ചെയ്യുന്നവരുമുണ്ട്. അതിനോടൊന്നും പ്രതികരിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ പൊട്ടിച്ചിരിക്കുക മാത്രം ചെയ്യും. എന്റെ അഭിനയം ഇംപാക്‌ട് സൃഷ്ടിച്ചിട്ടുണ്ടെന്നാണ് അതിനര്‍ത്ഥം. അതുകൊണ്ടാണ് അവര്‍ എന്നെ വെറുക്കുന്നു. അതിനാല്‍ എന്റെ പ്രകടനത്തിനുള്ള പോസിറ്റീവ് പ്രതികരണമായാണ് ഞാനതിനെ എടുക്കുന്നത്.’- ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രിയാമണി പറയുന്നു.

read also: മാലിക് ഇസ്ലാമോഫോബിയയെ പ്രോത്സാഹിപ്പിക്കുകയും ഭരിക്കുന്ന പാര്‍ട്ടിയെ സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്: എന്‍ എസ് മാധവന്‍

‘ഞാന്‍ ചെയ്തത് ശരിയായിരുന്നുവെന്ന് വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് എന്നെ വിമര്‍ശിക്കാം, എന്നെ വെറുക്കാം. പക്ഷെ അപ്പോഴാണ് എന്റെ കഥാപാത്രം ശരിയായിരുന്നുവെന്നും ആദ്യ സീസണില്‍ നിന്നും രണ്ടാം സീസണിലേക്ക് എത്തിയപ്പോള്‍ വളര്‍ന്നിട്ടുണ്ടെന്നും മനസിലാകുന്നത്. നിങ്ങള്‍ ശ്രീകാന്തിനോട് അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് എനിക്ക് ഇപ്പോഴും മെസേജുകള്‍ ലഭിക്കുന്നുണ്ട്.

രണ്ട് റൊട്ടി കുറച്ച്‌ തന്നാലും നിന്നെപ്പോലൊരു ഭാര്യയെ ദൈവം നല്‍കാതിരിക്കട്ടെ ദൈവം എന്ന് പോലും ചിലര്‍ മെസേജ് അയക്കാറുണ്ട്. എല്ലാവരേയും പിടിച്ചിരുത്തി ഇത് റീല്‍ ആണെന്നും ഞാനൊരു നടിയാണെന്നും വിശദീകരിക്കാനൊന്നും സാധിക്കില്ല. നീ ജീവിതത്തില്‍ ഒരിക്കലും സന്തോഷിക്കില്ലെന്ന് വരെ ആളുകള്‍ പറയുന്നുണ്ട്. അങ്ങനെയൊക്കെ പറയുന്നത് എന്താണെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. കഥാപാത്രത്തെ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാതിരിക്കുന്നതും ശരി. പക്ഷെ അതിന് വ്യക്തിപരമായി എടുക്കുന്നത് എന്തിനാണ്?’- പ്രിയാമണി ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button