ചെന്നൈ: ഇറക്കുമതി ചെയ്ത കാറിന്‍റെ നികുതി ഇളവ് ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടൻ വിജയ്. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും പ്രവേശന നികുതിയുടെ പേരിൽ രജിസ്ട്രേഷൻ വൈകിയതിൽ നടപടി വേണമെന്ന കാര്യം ഉന്നയിക്കുമെന്നും താരത്തിന്റെ അഭിഭാഷകൻ കുമാരേശൻ അറിയിച്ചു. റീൽ ഹീറോ പരാമർശം ഏറെ വേദനിപ്പിച്ചുവെന്നും ഇത് പിൻവലിക്കണമെന്നും ചൂണ്ടികാട്ടി മദ്രാസ് ഹൈകോടതിയിൽ അപ്പീൽ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
രണ്ട് ദിവസം മുമ്പ് വിജയ്ക്ക് വൻ തുക പിഴ ശിക്ഷയായി മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഒരു ലക്ഷം രൂപയാണ് പിഴയായി വിധിച്ചത്. ഇറക്കുമതി ചെയ്ത കാറിന് നികുതി ഇളവ് തേടി കോടതിയെ സമീപിച്ച കേസിലായിരുന്നു പിഴ ശിക്ഷ. സിനിമയിലെ സൂപ്പർ ഹീറോ റീൽഹീറോ ആകരുതെന്നും കോടതി താരത്തിനോട് പറഞ്ഞു.
Post Your Comments