സുരാജ് വെഞ്ഞാറമൂടും സൗബിന് ഷാഹിറും ഒരു റോബോട്ടും പ്രധാന കഥാപാത്രങ്ങളായെത്തി ഗംഭീര വിജയം കൈവരിച്ച ചിത്രമായിരുന്നു ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വെര്ഷന് 5.25’. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്. ഇപ്പോഴിതാ ചിത്രത്തിൽ നടൻ ടൊവിനോ തോമസും എത്തുന്നുണ്ട് എന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്. പ്രധാന കഥാപാത്രത്തെയായിരിക്കും താരം ചിത്രത്തിൽ അവതരിപ്പിക്കുക.
‘ഏലിയന്‍ അളിയന്’എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. രണ്ടാം ഭാഗത്തിൽ റോബർട്ടിനൊപ്പമായിരിക്കും പ്രേക്ഷകർ യാത്ര ചെയ്യുന്നതെന്ന് സംവിധായകൻ രതീഷ് പൊതുവാൾ പറഞ്ഞു. വലിയ തോതിലുള്ള പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആവശ്യമുള്ള സിനിമയാണ്. സ്ക്രിപ്റ്റിന്റെ ആദ്യ ഘട്ട വർക്കുകളാണ് ഇപ്പോൾ നടക്കുന്നത്.
രതീഷ് ബാലകൃഷ്ണൻ തന്നെയാണ് സിനിമയുടെ തിരക്കഥ നിർവഹിക്കുന്നത്. എസ്ടികെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് നിർമ്മാണം. തീഷ് ബാലകൃഷ്ണന് പൊതുവാളിന്റെ സംവിധായക അരങ്ങേറ്റ ചിത്രമായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വെര്ഷന് 5.25.
Post Your Comments