
മുംബൈ : മുംബൈയിൽ വീട് സ്വന്തമാക്കി ബോളിവുഡ് താരം സണ്ണി ലിയോൺ. മുംബൈയിലെ ക്രിസ്റ്റൽ ഗ്രൂപ്പ് ബിൽഡേഴ്സിന്റെ അറ്റ്‌ലാന്റിസ് എന്ന പ്രൊജക്ടിന് കീഴിലുള്ള വീടാണ് സണ്ണി ലിയോൺ വാങ്ങിയിരിക്കുന്നത്. ഭർത്താവിനും മക്കൾക്കുമൊപ്പം പുതിയ വീട്ടിലേക്ക് ഗൃഹപ്രവേശനം നടത്തുന്ന ചിത്രങ്ങളും സണ്ണി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.
‘ഇന്ത്യയിൽ ഞങ്ങളുടെ ജീവിതത്തിന്റെ പുതിയൊരധ്യായം ഇവിടെ തുടങ്ങുകയാണ്. എനിക്ക് ഈ വീടും ഞങ്ങളുടെ ഇവിടത്തെ പുതിയ ജീവിതവും ഇഷ്ടപ്പെട്ടു. ഞങ്ങളുടെ മിടുക്കരായ മൂന്നുകുട്ടികൾ കൂടിയാകുമ്പോൾ വീട് ശരിക്കും മനോഹരമായി മാറുകയാണ്.’ – ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചു.
https://www.instagram.com/p/CRTpBkSjbjk/?utm_source=ig_web_copy_link
അമിതാഭ് ബച്ചൻ, സിനിമാ നിർമാതാവും സംവിധായകനുമായ ആനന്ദ് എൽ. റായ് തുടങ്ങിയവരെല്ലാം ഈ പ്രൊജക്ടിലുൾപ്പെടുന്ന ഭവനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
Post Your Comments