GeneralLatest NewsMollywoodNEWSSocial Media

ഒന്നിനും കൊള്ളില്ല എന്ന് പറയുമ്പോൾ, നിങ്ങളുടെ ചുമലിൽ തട്ടി സ്വയം അഭിനന്ദിക്കുക: പേളി മാണി

പരീക്ഷയിൽ ജയിച്ചവരെ അഭിനന്ദിക്കുകയും മറ്റുള്ളവരെ ആശ്വസിപ്പിക്കുകയും ചെയ്തുകൊണ്ടായിരുന്നു പേളിയുടെ കുറിപ്പ്

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് പത്താം ക്ലാസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചത്. നിരവധിപേരാണ് ജയിച്ചവരെ അഭിനന്ദിച്ചും പരാജയപ്പെട്ടവരെ ആശ്വസിപ്പിച്ചും രംഗത്തെത്തിയത്. അക്കൂട്ടത്തിൽ നടിയും അവതാരികയുമായ പേളി മാണി പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

പരീക്ഷയിൽ ജയിച്ചവരെ അഭിനന്ദിക്കുകയും മറ്റുള്ളവരെ ആശ്വസിപ്പിക്കുകയും ചെയ്തുകൊണ്ടായിരുന്നു പേളിയുടെ കുറിപ്പ്. നിസ്സാര മാർക്കോടെ വിജയിച്ച താൻ ഒന്നിനും കൊള്ളാത്തവൾ എന്ന് പലരും പറഞ്ഞപ്പോഴും തന്റെ നേട്ടത്തിൽ സ്വയം അഭിമാനിക്കുകയായിരുന്നു എന്ന് പേളി പറയുന്നു.

പേളി മാണിയുടെ വാക്കുകൾ:

എല്ലാവർക്കും അഭിനന്ദനങ്ങൾ … മികച്ച മാർക്ക് നേടി വിജയിച്ചവർ … നിങ്ങൾ അടിപൊളിയാണ്! നിങ്ങളുടെ കഠിനാധ്വാനത്തെ ആത്മാർത്ഥമായി തന്നെ അഭിനന്ദിക്കുന്നു. എന്നാൽ അവരവരുടെ ഗ്രേഡുകളിൽ സന്തുഷ്ടരല്ലാത്തവർ… സ്കൂളിൽ പഠിക്കുമ്പോൾ ഞാനും നിങ്ങളെപ്പോലെയായിരുന്നു… ജസ്റ്റ് പാസായ വ്യക്തി… ചിലർ പറഞ്ഞു ഞാൻ ഒന്നിനും കൊള്ളില്ലെന്ന്… പക്ഷേ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല.. എനിക്ക് എന്താണ് മികച്ചതെന്നത് കണ്ടെത്താൻ പോകുന്നുവെന്ന് ഞാൻ സ്വയം പറഞ്ഞു… ഇന്ന് ഞാൻ എന്റെ മനസ്സ് പറയുന്ന കാര്യങ്ങളെ പിന്തുടരുന്നു… എനിക്ക് ഇഷ്ടമുള്ളത് ചെയ്യുന്നു. അതുകൊണ്ട് മറ്റുള്ളവർ എന്ത് പറഞ്ഞാലും പ്രശ്നമില്ല… ‘നിങ്ങൾ’ നിങ്ങളുടെ ചുമലിൽ തട്ടി സ്വയം അഭിനന്ദിക്കുക. നിങ്ങൾ ആരാകാൻ ആഗ്രഹിക്കുന്നു എന്നതിനെ കുറിച്ച് ഒരു മികച്ച കാഴ്ചപ്പാട് നേടുകയും ആ നിമിഷത്തിൽ അത് സ്വയം ഓർത്തെടുക്കുകയും ചെയ്യുക. ലജ്ജിക്കരുത്… നിങ്ങളുടെ മാർക്കിൽ അഭിമാനിക്കുക. ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ… ഇന്ന് സുനാമി പോലെ തോന്നുന്നത് നാളെ ചെറിയ തിര മാത്രമായി കാണപ്പെടും. ആസ്വദിക്കൂ! നല്ല കാര്യങ്ങൾ വരുമെന്ന് വിശ്വസിക്കൂ. സ്നേഹത്തോടെ പേളി.

https://www.instagram.com/p/CRWN5ndnIqt/?utm_source=ig_embed&ig_rid=acdb3e55-8e5a-4b06-b223-d1160e2920b7

shortlink

Related Articles

Post Your Comments


Back to top button