ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്ത മാലിക്ക് മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സിനിമയെ അനുകൂലിച്ചും വിമർശിച്ചും നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമ കണ്ട് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. ചിത്രത്തെ പരസ്യമായി വിമർശിച്ചുകൊണ്ടാണ് ഒമർ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. മാലിക് കണ്ടെന്നും മറ്റൊരു മെക്സിക്കൻ അപാരത എന്ന് മാത്രമേ ചിത്രത്തെ പറയാൻ കഴിയു എന്നും ഒമർ പറയുന്നു.
‘മാലിക്ക് സിനിമ കണ്ടു തീര്‍ന്നു മറ്റൊരു മെക്സിക്കന്‍ അപാരത എന്ന് പറയാം’-ഒമർ ഫേസ്ബുക്കിൽ കുറിച്ചു.
കലാലയ രാഷ്ട്രീയ കഥ പറഞ്ഞ ‘ഒരു മെക്സിക്കന്‍ അപാരത’യില്‍ ടൊവീനോ ആണ് നായകന്. സിനിമയില്‍ മഹാരാജാസ് കോളേജില്‍ കെഎസ്?യു വര്‍ഷങ്ങളായി ആധിപത്യം തുടരുന്നതും ഇവരെ തറപറ്റിച്ച് എസ്എഫ്ഐ മുന്നേറുന്നതിനെക്കുറിച്ചാണ് പറയുന്നത്. എന്നാല്‍ 2011ല്‍ എസ്എഫ്ഐയെ തറപറ്റിച്ച് കെഎസ്?യു മഹാരാജാസ് കോളേജില്‍ നേടിയ വിജയവും, ചെയര്മാന് ജിനോ ജോണ്‍ നടത്തിയ പ്രസംഗവും ഇടത് സംഘടനയുടേതാക്കി കാണിച്ചതാണ് എന്ന വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു.
മാലിക്കിനു നേരേ ഉയരുന്ന വിമര്‍ശനങ്ങള്‍ 2009 ല്‍ തിരുവനന്തപുരത്തെ ബീമാപ്പള്ളിയില്‍ നടന്ന വെടിവെയ്പുമായും അന്നത്തെ രാഷ്ട്രീയ സാഹചര്യവുമായും ബന്ധപ്പെട്ടാണ്. അന്ന് ഭരണകക്ഷിയായിരുന്ന സിപിഎമ്മിനെ വെള്ളപൂശാനുള്ള ശ്രമമാണ് സിനിമയെന്ന ആരോപണങ്ങളാണ് ഉയരുന്നത്.
Post Your Comments