കോമഡി ഷോകളിലൂടെയും സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് നിർമൽ പാലാഴി. ഇപ്പോഴിതാ തന്റെ ശരീര ഭാരത്തെ പരിഹസിച്ചെത്തിയയാൾക്ക് കിടിലൻ മറുപടി നൽകിയിരിക്കുകയാണ് നിർമൽ. തന്റെ തടിയിൽ തനിക്കോ കുടുംബത്തിനോ യാതൊരു പ്രശ്നമില്ല. പിന്നെ നിങ്ങൾക്ക് എന്തിനാണ് പ്രശ്നമെന്ന് നിർമൽ ചോദിച്ചു. തന്നെ പരിഹസിച്ചയാളുടെ കമന്റും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.
‘എന്റെ തടിയിൽ എനിക്കോ എന്റെ കുടുംബത്തിനോ പ്രശ്നമില്ല പിന്നെ ഇദ്ദേഹത്തിനു ഇദ്ദേഹത്തിന്റെ മനോഭാവം ഉള്ളവർക്കും എന്റെ തടിക്കൊണ്ടു എന്ത് ബുദ്ധിമുട്ടാണ് ഉണ്ടായത് എന്ന് മനസ്സിലായില്ല.പിന്നെ മറ്റുള്ളവരുടെ തടിയോ ശരീരത്തിന്റെ കളർ ഇതൊക്കെ എന്തിനോടെങ്കിലും ഉപമിച്ചു കോമഡിയക്കാം എന്ന് ഉദ്ദേശിച്ചു എല്ലാം തികഞ്ഞു നിൽക്കുന്ന ഉത്തമ പുരുഷ കേസരികളോട് ഒന്ന് പറഞ്ഞോട്ടെ ‘ഒരു കുരു ഉണ്ടായാൽ മതി ട്ടോ’ ഈ ഉരുട്ടി കയറ്റിയതൊക്കെ ഇല്ലാതാവാൻ’ നിർമൽ പറഞ്ഞു.
Post Your Comments