മുംബൈ: ‘നോക്കത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് നദിയ മൊയ്തു. ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ പ്രേക്ഷക മനസ്സിൽ ഇടംപിടിക്കാൻ താരത്തിന് കഴിഞ്ഞു. തുടർന്നങ്ങോട്ട് മലയാളത്തിലും തമിഴിലുമൊക്കെയായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും മലയാളികളുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്നത് ഗേളി എന്ന കഥാപാത്രമാണ്. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രത്തിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് നദിയ. തന്നോടൊപ്പം അഭിനയിച്ച കുട്ടി താരങ്ങളെ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോഴുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് നദിയ തന്റെ ആദ്യ സിനിമയെ കുറിച്ചുള്ള ഓർമ്മകൾ പങ്കിട്ടത്.
ചിത്രത്തിൽ തിലകൻ അവതരിപ്പിച്ചിരുന്ന അലക്സാണ്ടർ എന്ന കഥാപാത്രത്തിന്റെ മക്കളായ ജെക്കബ് അലക്സാണ്ടർ, ഉണ്ണി അലക്സാണ്ടർ, ജോ അലക്സാണ്ടർ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് സാം, ആസിഫ്, ചെറിയാൻ എന്നീ താരങ്ങളായിരുന്നു. ഇതിലെ രണ്ട് പേർക്കൊപ്പമുള്ള ചിത്രമാണ് നദിയ പങ്കുവച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം സാം, ആസിഫ് എന്നിവരെ താരം കണ്ടപ്പോഴുള്ള ചിത്രമാണിത്.
‘ചില ചിത്രങ്ങളിലൂടെ ഓടിച്ച് നോക്കിയപ്പോൾ ഇത് കണ്ടെത്തി. നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലെ എന്റെ കൂട്ടാളികൾ. സമീറും ആസിഫും. കാലം എത്ര പെട്ടെന്നാണ് പോകുന്നത്,’ എന്നാണ് ഫോട്ടോ പങ്കുവച്ച് നദിയ കുറിച്ചത്.
https://www.instagram.com/p/CRWaI3FDbNv/?utm_source=ig_embed&ig_rid=439c7d18-0e77-4051-81b2-7e7daa1feb96
മുംബൈയില്‍ സ്ഥിരതാമസമായ നദിയ മൊയ്തുവിനു, സനം, ജാന എന്നിങ്ങനെ രണ്ടു പെണ്മക്കളാണ്. ഭര്‍ത്താവ് ശിരീഷ് ഗോഡ്ബോലേ മുംബൈയില്‍ സാമ്പത്തിക വിദഗ്ദനായി ജോലി ചെയ്യുന്നു. സിനിമയിൽ ഇപ്പോഴും സജീവമാണ് നദിയ.
Post Your Comments