പ്രേക്ഷകർ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം. ചിത്രത്തിൽ ഉലകനായകന് കമല്‍ഹാസനും മക്കൾ സെൽവം വിജയ് സേതുപതിയും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ നിർമ്മാണ കമ്പനിയായ രാജ് കമൽ ഫിലിംസിന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചുകൊണ്ടാണ് ചിത്രീകരണം ആരംഭിച്ച വിവരം അറിയിച്ചിരിക്കുന്നത്. ‘ആരംഭിച്ചിട്ടോം’ എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടാണ് ലൊക്കേഷൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
#Arambichitom@ikamalhaasan @Dir_Lokesh @VijaySethuOffl @girishganges pic.twitter.com/HYaIwcHV6a
— Raaj Kamal Films International (@RKFI) July 16, 2021
ഒറ്റ ഷെഡ്യൂളിൽ തന്നെ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കമല്‍ഹാസനും വിജയ് സേതുപതിയും ഫഹദ് ഫാസിലും ചേർന്നുള്ള സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്ററിന് വൻ സ്വീകാര്യതയായിരുന്നു സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിരുന്നത്. ‘ശൗര്യമുള്ളയാളയാള്‍ക്കുള്ളതാണ് കിരീടം, ആരംഭിച്ചിട്ടോം’ കമല്‍ഹാസന്റെ ഈ വാക്കുകള്‍ക്കൊപ്പമായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റർ റിലീസ് ചെയ്തത്. കമല്‍ഹാസന്റെ 232ാമത് ചിത്രമായാണ് വിക്രം എത്തുന്നത്.
ഒരിക്കല്‍ ഒരിടത്ത് ഒരു ഗോസ്റ്റ് ജീവിച്ചിരുന്നുവെന്നാണ് കമല്‍ഹാസനൊപ്പമുള്ള കാരക്ടര്‍ പോസ്റ്ററിന് സംവിധായകൻ ലോകേഷ് നല്‍കിയിരുന്ന തലവാചകം. നരേനും ചിത്രത്തില്‍ പ്രധാന റോളിലുണ്ട്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ.
Post Your Comments