ഫഹദ് ഫാസിൽ, റോഷൻ മാത്യു, ദർശൻ രാജേന്ദ്രൻ തുടങ്ങിയ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിക്കൊണ്ട് മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് ‘സീ യു സൂണ്‍’. ലോക്ക്ഡൗണ്‍ കാലത്ത് ഒടിടിയിലൂടെ റിലീസിനെത്തിയ ചിത്രം രാജ്യമൊട്ടാകെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ സീ യു സൂണിന്റെ രണ്ടാം ഭാഗം വരുമെന്ന് സൂചന നൽകിയിരിക്കുകയാണ് മഹേഷ് നാരായണൻ.
ഫില്‍മിബീറ്റ് ഓൺലൈനിന് നല്കിയ അഭിമുഖത്തിലാണ് സീ യു സൂണിന് രണ്ടാം ഭാഗം വരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. സീ യു സൂൺ ഒടിടി റിലീസായെത്തിയതെങ്കിൽ രണ്ടാം ഭാഗം തീയേറ്റര്‍ റിലീസ് മുന്നിൽ കണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഫഹദിനെ നായകനാക്കി മഹേഷ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘മാലിക്’ കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ഫഹദിനോടൊപ്പം തന്നെ വിനയ് ഫോര്‍ട്ടും നിമിഷ സജയനും ജോജു ജോര്‍ജ്ജും ഉള്‍പ്പെടെയുള്ളവർ ചിത്രത്തിൽ വിസ്മയിപ്പിച്ചിരിക്കുകയാണ്. തിയേറ്ററിൽ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു മാലിക്. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം ഒടിടിയിൽ റിലീസ് ചെയ്യുകയായിരുന്നു.
Post Your Comments