മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം തെലങ്കാനയിൽ ആരംഭിച്ചു. കൊവിഡ് വ്യാപനത്താല്‍ കേരളത്തില്‍ ഷൂട്ടിങ്ങ് അനുവദിക്കാത്ത സാഹചര്യത്തിലാണ് ചിത്രീകരണം തെലങ്കാനയിലേക്ക് മാറ്റിയത്. ഇപ്പോഴിതാ സിനിമയുടെ മുന്നോട്ടുള്ള ചിത്രീകരണത്തെ കുറിച്ചുമെല്ലാം വ്യക്തമാക്കുകയാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ പുതിയ സിനിമയെ കുറിച്ച് വിശദീകരിച്ചത്.
സിനിമ ചിത്രീകരണ വിഷയത്തിൽ വലിയ അനശ്ചിതത്വം ഉണ്ടായത് കൊണ്ടാണ് തങ്ങൾ തെലുങ്കാനയിലേക്ക് പോയതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ സിനിമയുടെ ഭാഗമായി ചില വർക്കുകൾ ചെയ്തുവെന്നും കേരളത്തിൽ ചിത്രീകരണാനുമതി ലഭിച്ചാൽ അതൊക്കെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന്റെ സാധ്യതയെക്കുറിച്ച് ചിന്തിക്കുമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.
ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ:
‘ഹൈദരാബാദിൽ സിനിമയുടെ ചിത്രീകരണം തുടങ്ങി. ഞാൻ എവിടെയും പോയിട്ടില്ല. നമ്മുടെ നാടല്ലേ. നമ്മൾ ഇതിനു മുൻപും നിരവധി സിനിമകളുടെ ചിത്രീകരണത്തിനായി അവിടേയ്ക്ക് പോയിട്ടുള്ളതാണ്. അതിന്റെ ഒരു ഭാഗമായി കണ്ടാൽ മതി. സജി ചെറിയാൻ സാറൊക്കെ നമ്മളോട് വലിയ സ്നേഹമാണ് കാണിക്കുന്നത്. ആരോടുമുള്ള ദേഷ്യത്തിൽ പോയതല്ല. സിനിമ ചിത്രീകരണം എന്ന് തുടങ്ങുമെന്ന അനശ്ചിതത്വം ഉണ്ട്. അതുകൊണ്ടാണ് പോയത്. അല്ലാതെ മറ്റൊന്നുമില്ല.
നമ്മൾ സിനിമയുടെ ചില ജോലികൾ ചെയ്തുവെച്ചിട്ടുണ്ട്. ഇവിടെ ചിത്രീകരണാനുമതി ലഭിച്ചാൽ അതൊക്കെ ഇങ്ങോട്ട് കൊണ്ടുവരാൻ എന്തെങ്കിലും സാദ്ധ്യതകൾ ഉണ്ടോ എന്ന് ചിന്തിക്കും. ഇത് പൂർണ്ണമായും കൊച്ചിയിൽ ഷൂട്ട് ചെയ്യേണ്ട സിനിമയായിരുന്നു. ഇങ്ങനത്തെ ഒരു സാഹചര്യമായത് കൊണ്ടാണ് നമ്മൾ മറ്റ് വഴികൾ നോക്കിയത്’.
ലൂസിഫറിന് ശേഷം പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍, കനിഹ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്. ദീപക് ദേവാണ് സംഗീത സംവിധായകന്‍. ആര്‍ട്ട് ഡയറക്ടര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: സിദ്ധു പനക്കല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ശ്രീജിത്ത്-ബിബിന്‍ തിരിക്കഥ നിര്‍വ്വഹിച്ച ചിത്രം ഒരു ഫാമലി ഡ്രാമയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments