GeneralLatest NewsNEWSTV Shows

ജോലിയില്ലാതെ വീട്ടിൽ ഇരിക്കേണ്ടി വന്നു, കുടുംബം പുലർത്താൻ ഡ്രൈവറായി: കുടുംബ പ്രേക്ഷരുടെ പ്രിയനടന്റെ ജീവിതകഥ

അഭിനയത്തിലേക്ക് ആരും വിളിക്കാതെ ആയതോടെ താനും കുടുംബവും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടി

 തിരുവനന്തപുരം : കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് കിഷോർ പീതാംബരൻ. നായകനായും പ്രതിനായകനായും സീരിയലിൽ തിളങ്ങിയ കിഷോർ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അലകൾ, സാഗരം, ഹരിചന്ദനം, ഊമക്കുയിൽ, സ്ത്രീജന്മം, ഹരിചന്ദനം, മഞ്ഞുരുകും കാലം തുടങ്ങി 300 ഓളം സീരിയലുകളിൽ വേഷമിട്ട താരം നാടകത്തിൽ നിന്നുമാണ് വെള്ളി വെളിച്ചത്തിലേക്ക് എത്തുന്നത്.

നവോദയ, ഉദയ, അനന്തപുരി തുടങ്ങി പല സമിതികളിലും പ്രവർത്തിച്ച കിഷോർ അങ്ങാടിപ്പാട്ട് എന്ന പരമ്പരയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. അതിനു ശേഷം കാഞ്ചീപുരത്തെ കല്യാണം, തിങ്കൾ മുതൽ വെള്ളി വരെ, കിങ് ആൻഡ് കമ്മീഷണർ, സിംഹാസനം തുടങ്ങിയ സിനിമകളിലും വേഷമിട്ടു. സീരിയലിൽ നിന്നും മാറി നിന്ന ശേഷമാണ് കിഷോർ സിനിമയ്ക്ക് വേണ്ടി സമയം കണ്ടെത്തിയത്. എന്നാൽ അത് തനിക്ക് തിരിച്ചടിയായെന്ന് താരം ഒരു അഭിമുഖത്തിൽ പറഞ്ഞു.

read also: അയാൾ കഞ്ചാവ് വലിക്കുന്ന കാര്യം പോലും തനിക്ക് അറിയില്ലായിരുന്നു: ശ്വേത മേനോൻ

‘കിഷോർ ഇനി സീരിയലിലേക്കില്ല സിനിമ മാത്രമേ ചെയ്യുന്നുള്ളൂവെന്ന് വാർത്തകൾ പ്രചരിച്ചു. ഇതോടെ രണ്ട് മാസം ജോലിയില്ലാതെ വീട്ടിൽ ഇരിക്കേണ്ടി വന്നുവെന്ന് കിഷോർ ഒരു മാഗസിന് നൽകിയ അഭിമുഖത്തില്‍ പങ്കുവച്ചു. ആ സമയത്ത് കുടുംബം പോറ്റാൻ ഡ്രൈവർ ആയ കഥയും കിഷോർ പറയുന്നു. ‘തനിക്ക് ഡ്രൈവിങ് അറിയാം. ഏതു വണ്ടിയും ഓടിക്കും. അങ്ങനെ വരുമാനത്തിനായി ഡ്രൈവിങ് പണിക്കിറങ്ങി. അതിനു ശേഷമാണ് സരയുവില്‍ അവസരം ലഭിച്ചതും വീണ്ടും അഭിനയത്തിൽ സജീവമായതും. അഭിനയത്തിലേക്ക് ആരും വിളിക്കാതെ ആയതോടെ താനും കുടുംബവും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടി. എന്നാൽ ഡ്രൈവിങ്ങ് പണിയാണ് ജീവിതത്തിൽ തുണ ആയത്. റിസ്‌ക്ക് എടുക്കാൻ തയ്യാറല്ലെങ്കിലും നല്ല കഥാപാത്രമാണെങ്കിൽ ഇനിയും സിനിമകളുടെ ഭാഗമാകണമെന്നുണ്ട്. ‘-കിഷോർ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button