ചെന്നൈ: തമിഴ് സിനിമയില്‍ വീണ്ടും സജീവമാകാനൊരുങ്ങി നടൻ വടിവേലു. ചെന്നൈയില്‍ എത്തി മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു താരം മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപയും താരം കൈമാറി.
പത്ത് വര്‍ഷം മുന്‍പ് ഡിഎംകെ വേദികളിലെ താരപ്രചാരകനായിരുന്ന വടിവേലു. അണ്ണാഡിഎംകെയ്ക്ക് ഒപ്പം സഖ്യത്തിലായിരുന്നു വിജയകാന്ത് അടക്കമുള്ളവരെയാണ് വടിവേലു അന്ന് പ്രധാനമായും ലക്ഷ്യം വച്ചത്. വടിവേലുവിനെ രംഗത്തിറക്കിയുള്ള ഡിഎംകെ പ്രചാരണം ജയലളിതയ്ക്കും അണ്ണാഡിഎംകെ സഖ്യത്തിനുമെതിരായ പ്രചാരണമായി മാറി.
ജയലളിത മുഖ്യമന്ത്രിയായതിന് പിന്നാലെ തമിഴിലെ വടിവേലുവിന്റെ അവസരങ്ങള്‍ കുറഞ്ഞു. ഒടുവിൽ ചെന്നൈയിലെ ഓഫീസ് ഒഴിഞ്ഞ് മധുരയിലെ വീട്ടിലേക്ക് തിരികെ പോകുകയായിരുന്നു താരം.
Post Your Comments