CinemaGeneralLatest NewsMollywoodNEWS

എന്‍റെ നായികയാകാന്‍ വിസമ്മതിച്ചവരുണ്ട്: തുറന്നു സംസാരിച്ച് വിനയ് ഫോര്‍ട്ട്‌

സംവിധായകന്‍ തീരുമാനിച്ചു വച്ചിരിക്കുന്ന അവസരത്തിലാണ് അത്തരം കമന്റ് പറയുന്നതെന്ന് ഓര്‍ക്കണം

‘വിനയ് ഫോര്‍ട്ടിന്‍റെ നായികയാകാന്‍ തങ്ങളെ കിട്ടില്ല’ എന്ന് പറഞ്ഞ നായിക നടിമാരെക്കുറിച്ച് തുറന്നു പറച്ചില്‍ നടത്തുകയാണ് നടന്‍ വിനയ് ഫോര്‍ട്ട്‌. തന്റെ നായികയാകാനുള്ള മടി കാരണം ഒരു നായിക താന്‍ നായകനായാല്‍ ഈ സിനിമ നന്നായി വരില്ലെന്ന അഭിപ്രായം പറഞ്ഞിരുന്നുവെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ വിനയ് ഫോര്‍ട്ട്‌ പറയുന്നു. ‘ഹലോ നമസ്തേ’ എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ തന്റെ നായികയാകാന്‍ ഭാവന മടി കാണിച്ചില്ലെന്നും തെന്നിന്ത്യന്‍ സിനിമയിലെ എല്ലാ സൂപ്പര്‍ തരാങ്ങളുടെ നായികയായി അഭിനയിക്കുന്നവരേക്കാള്‍ ഒരു സിനിമയില്‍ നായികയായി അഭിനയിച്ചവര്‍ക്കാണ് ഇത്തരം പ്രശ്നങ്ങളെന്നും വിനയ് ഫോര്‍ട്ട്‌ പറയുന്നു.

വിനയ് ഫോര്‍ട്ടിന്റെ വാക്കുകള്‍

‘വിനയ് ഫോര്‍ട്ടിന്‍റെ നായികയാണേല്‍ അഭിനയിക്കാനില്ല എന്ന് പറഞ്ഞവരുണ്ട്. പിന്നെ ഒരു നായിക പറഞ്ഞു ഇതില്‍ വിനയ് ഫോര്‍ട്ട്‌ നായകനായി വരുന്നത് ശരിയാകുമെന്ന് തോന്നുന്നില്ലെന്നു. സംവിധായകന്‍ തീരുമാനിച്ചു വച്ചിരിക്കുന്ന അവസരത്തിലാണ് അത്തരം കമന്റ് പറയുന്നതെന്ന് ഓര്‍ക്കണം. ‘എന്നെ നായകനായി വേണ്ട’ എന്ന് പറയുന്നവരുടെ പേഴ്സണല്‍ ചോയിസിനെ ഞാന്‍ മാനിക്കുന്നു. എനിക്കൊപ്പം അഭിനയിക്കാന്‍ മടി കാണിക്കാത്ത നായികയായിരുന്നു ഭാവന. സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും നായികയായി അഭിനയിച്ച ഭാവന ‘ഹലോ നമസ്തേ’ എന്ന സിനിമയില്‍ എന്റെ നായികയാകാന്‍ മടി കാണിച്ചില്ല’. വിനയ് ഫോര്‍ട്ട്‌ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button