മുന്‍ ഇന്ത്യന്‍ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ജീവിത കഥ സിനിമയാക്കാൻ സൗരവ് ഗാംഗുലി സമ്മതം മൂളിയെന്ന വാർത്തയാണ് പുറത്ത് വരുന്നത്. ന്യൂസ് 18 ബംഗ്ലായ്ക്കു നല്കിയ അഭിമുഖത്തിൽ ഗാംഗുലി തന്നെയാണ് വാർത്ത സ്ഥിരീകരിച്ചത്.
അതേസമയം സംവിധായകൻ ആരെന്നോ താരം ആരെന്നോ ഗാംഗുലി വ്യക്തമാക്കിയില്ല. എന്നാല്‍ രണ്‍ബീര്‍ കപൂര്‍ സൗരവ് ഗാംഗുലി ആയേക്കും എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്.
ക്രിക്കറ്റ് തുടങ്ങിയതു മുതല്‍ പിന്നീട് നായകസ്ഥാനത്തേക്കും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്കു എത്തിയതു വരെയുള്ള ഗാംഗുലിയുടെ ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട സംഭവങ്ങളും സിനിമയിലുണ്ടാകും.
ധോണിയുടെ ബയോപ്പിക്കായ എംഎസ് ധോണി വലിയ വിജയം നേടിയ ഹിന്ദി സിനിമയായിരുന്നു. ചിത്രത്തില്‍ സുശാന്ത് സിങ്ങ് രാജ്പുത്തായിരുന്നു ധോണിയായി എത്തിയത്. കൂടാതെ ഇന്ത്യന്‍ വിമണ്‍സ് ക്രിക്കറ്റ് ടീം ക്യാപറ്റനായ മിഥാലി രാജിന്റെയും ബയോപ്പിക്ക് ഒരുങ്ങുന്നുണ്ട്. തപ്സിയാണ് ചിത്രത്തില്‍ മിഥാലിയുടെ വേഷം ചെയ്യുന്നത്.
Post Your Comments