Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
BollywoodCinemaGeneralLatest NewsNEWSSocial Media

ഗോഡ്ഫാദറിനുള്ള ഇന്ത്യയുടെ ഉത്തരമാണ് ഫഹദിന്റെ മാലിക്: രൂപേഷ് പീതാംബരൻ

മാലിക്ക് ഹോളിവുഡ് ക്ലാസിക് ചിത്രം ഗോഡ്ഫാദറിനുള്ള ഇന്ത്യയുടെ ഉത്തരമാണെന്ന് രൂപേഷ് പീതാംബരൻ പറയുന്നു

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ.

മാലിക് ഹോളിവുഡ് ക്ലാസിക് ചിത്രം ഗോഡ്ഫാദറിനുള്ള ഇന്ത്യയുടെ ഉത്തരമാണെന്ന് രൂപേഷ് പീതാംബരൻ പറയുന്നു. ഫഹദിനും മഹേഷ് നാരായണും അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു രൂപേഷിന്റെ പ്രതികരണം.

https://www.facebook.com/roopesh.peethambaran/posts/10161222718589922

ആമസോണ്‍ പ്രൈമില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ‘മാലികി’ന്‍റെ സ്ട്രീമിംഗ് ആരംഭിച്ചത്. തീയേറ്റർ റിലീസ് നിശ്ചയിച്ചിരുന്നു എങ്കിലും കൊവിഡിനെ തുടർന്നുള്ള സാഹചര്യം കണക്കിലെടുത്ത് ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റീലീസ് ചെയ്യുകയായിരുന്നു. ’ദൃശ്യം 2’നും ‘ജോജി’ക്കും ശേഷം മലയാളത്തില്‍ നിന്ന് ഏറ്റവും കാത്തിരിപ്പുയര്‍ത്തിയ ഡയറക്റ്റ് ഒടിടി റിലീസ് ആണ് മാലിക്.

തീരദേശ ജനതയുടെ നായകനായ സുലൈമാന്റെയും, അയാളുടെ തുറയുടെയും കഥയാണ് പറയുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സുലൈമാന്‍ എന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം കടന്ന് പോകുന്നത്. 20 വയസ് മുതല്‍ 57 വയസ്സ് വരെയുള്ള സുലൈമാനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജോജു, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്. നിമിഷ സജയൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, അപ്പാനി ശരത്, ജലജ, ചന്ദുനാഥ്‌ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. സാനു ജോൺ വർഗീസ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും ഒരുക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button