
നിലപാട് കൊണ്ടും അഭിനയ മികവ് കൊണ്ടും പ്രേക്ഷക പ്രീതി നേടിയ നടിയാണ് റിമ കല്ലിങ്കല്‍. സംവിധായകൻ ആഷിഖ് അബുവുമായുള്ള താരത്തിന്റെ വിവാഹവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വളരെ ലളിതമായി രജിസ്റ്റർ ഓഫീസിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ കേരളത്തിൽ പൊതുവെ കണ്ടു വരുന്ന വിവാഹ രീതിയും സ്ത്രീകൾ നേരിടുന്ന സ്ത്രീധന പീഡനങ്ങളെ കുറിച്ചുമെല്ലാം തന്റെ അഭിപ്രയം വ്യക്തമാക്കുകയാണ് റിമ. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
പെൺകുട്ടികൾ ഇപ്പോഴും സ്വന്തം കാലിൽ നിൽക്കണമെന്ന് റിമ പറയുന്നു. താൻ വളരെ ചെറുപ്പത്തിലേ തന്റെ ആവശ്യങ്ങൾക്കായി പണം സമ്പാദിച്ച് തുടങ്ങിയിരുന്നുവെന്ന് താരം പറയുന്നു. ക്രൈസ്റ്റ് കോളേജിന്റെ കള്‍ചറല്‍ ടീമിന്റെ ഭാഗമായുള്ള പ്രകടനത്തിന് കിട്ടിയ സമ്മാനത്തുകയായിരുന്നു ആദ്യത്തെ വരുമാനം. അന്നുമുതല്‍ എന്റെ ആവശ്യങ്ങള്‍ക്ക് ഞാന്‍ തന്നെ പണം കണ്ടെത്തണം എന്ന ചിന്ത ഒപ്പമുണ്ട്. കല്ല്യാണത്തിലും അങ്ങനെ ആവണം എന്നെനിക്ക് നിര്‍ബന്ധമായിരുന്നു എന്നും റിമ പറഞ്ഞു.
‘എന്നെ ഞാനാക്കിയ എന്റെ ജീവിതവും ചിന്തകളും അനുഭവങ്ങളുമെല്ലാം അച്ഛന്റെയും അമ്മയുടെയും സമ്മാനമാണ്. അതുകൊണ്ട് തന്നെ കല്ല്യാണം ലളിതമായി ഞാന്‍ തന്നെ നടത്തണമെന്നതും അച്ഛനും അമ്മയും സന്തോഷത്തോടെ കൂടെ ഉണ്ടായാല്‍ മാത്രം മതിയെന്നതും എന്റെ ആഗ്രഹമായിരുന്നു. ഭംഗിക്ക് വേണ്ടി കല്ല്യാണത്തിന് ആഭരണങ്ങള്‍ ഉപയോഗിക്കുന്നതിനോട് എതിർപ്പില്ല. എന്നാല്‍ ഭാരം കൊണ്ട് നടക്കാനാവാത്ത വിധം ആഭരണങ്ങള്‍ കുത്തിനിറക്കുന്നതിനോട് താല്‍പര്യമില്ലെന്നും റിമ പറഞ്ഞു’.
Post Your Comments