മലപ്പുറം: നടൻ റഹ്മാന്റെ അമ്മ സാവിത്രി അന്തരിച്ചു. 83 വയസായിരുന്നു. ബുധനാഴ്ച പുലർച്ചെ ബെംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം. ചന്തക്കുന്ന് പരേതനായ കുഴിക്കാടന്‍ അബ്ദുറഹ്മാന്റെ ഭാര്യയാണ്.
മൃതദേഹം സ്വദേശമായ നിലമ്പൂരിലേക്ക് കൊണ്ടുവന്നു. വ്യാഴാഴ്ച രാവിലെ ചന്തക്കുന്ന് ജുമാമസ്ജിദി വച്ചാണ് സംസ്കാരചടങ്ങുകൾ നടത്തുക. റഹ്മാനെ കൂടാതെ ഷമീം എന്ന മകൾ കൂടിയുണ്ട്.
Post Your Comments