ഗ്ലാമറസ് ലുക്കിൽ മാളവിക മോഹൻ: ചിത്രങ്ങൾ

അതീവ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മാളവിക മോഹനൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ മാളവിക പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളായ മാളവിക 2013 ല്‍ പുറത്തിറങ്ങിയ ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. നിര്‍ണായകം, ബിയോണ്ട് ദ ക്ലൗഡ്‌സ്, ദ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍, പേട്ട തുടങ്ങിയ ചിത്രങ്ങില്‍ വേഷമിട്ടു.

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നുള്ള കുടുംബമാണെങ്കിലും മാളവിക വളർന്നത് മുംബൈ നഗരത്തിലാണ്. മുംബൈയിലെ വിൽസൺ കോളേജിൽ നിന്നും മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്തു. കോളേജ് പഠനകാലത്ത് പൂവാലശല്യത്തിനെതിരായി നടന്ന ‘’ചപ്പൽ മാരൂംഗി’’ കാമ്പയിനിൽ അംഗമായിരുന്നു.

ലോകേഷ് കനകരാജിന്റെ മാസ്റ്ററിലാണ് മാളവിക അവസാനമായി വേഷമിട്ടത്. ചിത്രം ജനുവരി 13 നാണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ അധ്യാപികയായാണ് മാളവിക എത്തിയത്. വിജയ് നായകനായി എത്തിയ മാസ്റ്ററിലെ നായികയായി തിളങ്ങിയതോടെ തമിഴിലും പ്രിയ താരം ആയിരിക്കുകയാണ് മാളവിക.

Share
Leave a Comment