മലയാളത്തില്‍ താന്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച മൂന്ന് മാസ് സിനിമകളെക്കുറിച്ച് പങ്കുവയ്ക്കുകയാണ് നടനും സംവിധായകനും എഴുത്തുകാരനുമായ മധുപാല്‍.
‘മലയാളത്തില്‍ എത്ര കണ്ടാലും മതി വരാത്ത മൂന്ന് മാസ് സിനിമകളുണ്ട്. അതില്‍ ഒന്ന് ലാലേട്ടന് നായകനായ ‘നാടുവാഴികള്‍’ ആണ്. മറ്റൊന്ന് ‘നരന്. പിന്നെ ഒരു സിനിമ ദിലീപ് – ജോഷി ടീമിന്റെ ‘റണ്‍വേ’യാണ്. ഈ സിനിമകള്‍ എവിടുന്നു തുടങ്ങിയാലും ഞാന്‍ അവിടം മുതല്‍ കുത്തി ഇരുന്നു കാണും. തുടക്കം, ഒടുക്കം എന്നൊന്നുമില്ല. ഈ മൂന്ന് സിനിമകളുടെയും ആരാധകനാണ് ഞാന്‍. മൂന്ന് ചിത്രങ്ങളും ജോഷി സാറിന്റെയാണ്. മാസ് സിനിമകള്‍ കാണുമ്പോള്‍ ആദ്യാവസാനം എന്ന നിലയില്‍ കാണണം എന്ന് നിര്‍ബന്ധമില്ല. എവിടുന്നു വേണമെങ്കിലും തുടങ്ങാം. അതാണ് ഇത്തരം സിനിമകളുടെ ഭംഗി. മലയാളത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ളതും ഈ മൂന്ന് സിനിമകളാണ്. ‘നാടുവാഴികളൊക്കെ എന്റെ കൗമാരകാലത്ത് കയ്യടിച്ചു കണ്ട സിനിമയാണ്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ‘നരന്’ കാണുമ്പോഴും യാതൊരു പുതുമയും നഷ്ടപ്പെടാതെ ലാലേട്ടനെ മറ്റൊരു മാസ് സിനിമയില്‍ കണ്ടിരിക്കാം എന്നതും എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. വാണിജ്യ സിനിമകള്‍ മനസ്സില്‍ ടച്ച് ചെയ്യുക എന്നത് അപൂര്‍വ്വമായ കാര്യമാണ്. പക്ഷേ ഒരു ക്ലാസ് സിനിമ ടച്ച് ചെയ്യും വിധമാണ് ഈ മൂന്ന് സിനിമകളും മനസ്സില്‍ തങ്ങി നില്‍ക്കുന്നത്’. മധുപാല്‍ പറയുന്നു.
Post Your Comments