CinemaGeneralIndian CinemaLatest NewsNEWS

കന്നഡ സിനിമാമേഖലയ്ക്ക് സഹായവുമായി സർക്കാർ: സിനിമാ ടിക്കറ്റുകളുടെ ജി.എസ്.ടി വിഹിതം തിരിച്ചു നൽകും

എന്നാൽ പദ്ധതി തയ്യാറാക്കിയെങ്കിലും ടിക്കറ്റിന്റെ ജി.എസ്.ടി. വിഹിതം ആർക്കാണ് തിരിച്ചുനൽകേണ്ടതെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല

ബെംഗളൂരു: സിനിമ മേഖലയ്ക്ക് സഹായവുമായി കർണാടക സർക്കാർ. കഴിഞ്ഞവർഷത്തെ അൺലോക്ക് കാലത്ത് തുറന്ന സിനിമാ തിയേറ്ററുകളിൽ വിറ്റ ടിക്കറ്റുകളിലെ സംസ്ഥാന ജി.എസ്.ടി. വിഹിതം തിരിച്ചു നൽകുമെന്ന് സർക്കാർ അറിയിച്ചു . കോവിഡ് കാലത്തിന്റെ തിരിച്ചടിയിൽ പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുന്ന സിനിമാമേഖലയെ സഹായിക്കാനാണ് പുതിയ നടപടി.

എന്നാൽ ഇതുസംബന്ധിച്ച പദ്ധതി തയ്യാറാക്കിയെങ്കിലും ടിക്കറ്റിന്റെ ജി.എസ്.ടി. വിഹിതം ആർക്കാണ് തിരിച്ചുനൽകേണ്ടതെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. നിർമാതാക്കൾക്കാണോ തിയേറ്റർ ഉടമകൾക്കാണോ ടിക്കറ്റുകൾ വാങ്ങുന്നതുവഴി നികുതി നൽകിയ പ്രേക്ഷകർക്കാണോ ഈ തുക തിരിച്ചുനൽകേണ്ടത് എന്ന കാര്യത്തിൽ ചർച്ച നടക്കുകയാണ്. അതിനുശേഷമായിരിക്കും തുക കൈമാറുക.

shortlink

Post Your Comments


Back to top button