ബോളിവുഡിലടക്കം താരങ്ങളുടെ മക്കള്‍ സിനിമയിലെത്തുന്നത് പുതുമയുള്ള കാര്യമല്ല. ആണ്മക്കള്‍ക്ക് പുറമേ, താര പുത്രിമാരും ബോളിവുഡിലെ പുതിയ ജനറേഷന്‍ സിനിമകളില്‍ സജീവമാണ്. മലയാളത്തില്‍ താരപുത്രന്മാരാണ് വിലസുന്നതെങ്കിലും പല പ്രമുഖ താരങ്ങളുടെയും പുത്രിമാര്‍ സിനിമയിലേക്ക് വരാനുള്ള മോഹം അറിയിച്ചു കഴിഞ്ഞു. എന്നാല്‍ അതില്‍ നിന്നൊക്കെ ഏറെ വിഭിന്നമായ വഴിയാണ് തന്റെ രണ്ടു പെണ്മക്കളും തെരഞ്ഞടുത്തതെന്ന് തുറന്നു പറയുകയാണ് നടന്‍ ജഗദീഷ്. ഭാര്യ ഡോക്ടര്‍ ആയതിനാല്‍ അതെ പ്രഫഷന്‍ തന്നെ തന്റെ രണ്ടു പെണ്മക്കളും തെരഞ്ഞെടുത്തതിനെക്കുറിച്ച് ഒരു അഭിമുഖ പരിപാടിയില്‍ തുറന്നു പറയുകയാണ് താരം. നടനെന്ന നിലയില്‍ തനിക്ക് കോമഡിയില്‍ നിന്ന് വേറിട്ട വേഷങ്ങളിലേക്ക് മാറാന്‍ കഴിയാതിരുന്നതിന്റെ കാരണത്തെക്കുറിച്ചും ജഗദീഷ് പങ്കുവയ്ക്കുന്നു.
‘എന്‍റെ രണ്ടു പെണ്മക്കളും അവരുടെ അമ്മയുടെ പാത പിന്തുടര്‍ന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ. ‘അഭിനയം’ എനിക്ക് ചെയ്യാന്‍ കഴിയുന്നതാണ്. എനിക്ക് ചെയ്യാന്‍ കഴിയാത്തത് എന്താണോ അത് മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ സാധിക്കും എന്ന് ചിന്തിക്കുന്നിടത്താണ് എനിക്ക് ബഹുമാനം കൂടുതുന്നത്. പെണ്മക്കള്‍ രണ്ടും മെഡിക്കല്‍ ഫീല്‍ഡ് ആണ്. സിനിമയിലേക്ക് അവര്‍ വന്നില്ല. അവരുടെ പ്രഫഷനെ ഞാന്‍ അത്രത്തോളം ബഹുമാനിക്കുന്നു’.
‘എനിക്ക് ലഭിച്ചതില്‍ കൂടുതലും കോമഡി വേഷങ്ങളാണ്. ചില സംവിധായകരൊക്കെ എനിക്ക് സീരിയസ് വേഷങ്ങള്‍ നല്‍കാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ അവസാനം അവരും കാലു മാറും. ഇത് നെടുമുടി വേണുവിനെ പോലെയുള്ള നടന് പറ്റുന്നതാണ് എന്ന് പറഞ്ഞു എനിക്ക് പതിവ് തമാശ റോളുകള്‍ നല്‍കുന്ന സംവിധായകര്‍ ഇഷ്ടം പോലെയുണ്ട്’. ജഗദീഷ് പറയുന്നു.
Post Your Comments