
ലൂസിഫറിന് ശേഷം മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. ചിത്രത്തിൽ പൃഥ്വിരാജും മുഴുനീള കഥാപാത്രമായി എത്തുന്നുണ്ട്. ഇന്നായിരുന്നു സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. ഇപ്പോഴിതാ സിനിമയ്ക്ക് ആശംസ അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ.
പൃഥ്വി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സിനിമയുടെ ചിത്രത്തിന് താഴെയാണ് ദുൽഖർ ആശംസകൾ അറിയിച്ചുകൊണ്ട് കമന്റ് ചെയ്തത്. ‘നിങ്ങൾക്ക് ആശംസകൾ, ഇത് ഒരു ഇതിഹാസമായി മാറും’ എന്നാണ് ദുൽഖർ ചിത്രത്തിന് കമന്റ് ചെയ്തത്.
https://www.instagram.com/p/CRVr56SMwvJ/?utm_source=ig_web_copy_link
ദുൽഖറിന് പുറമെ തമിഴ് നടൻ സിദ്ധാർഥും ചിത്രത്തിന് ആശംസകൾ കമന്റിലൂടെ അറിയിച്ചിട്ടുണ്ട്. സിനിമയുടെ പൂജാ ചടങ്ങിന്റെ വീഡിയോ മോഹൻലാലും ആരാധകരുമായി പങ്കുവച്ചിരുന്നു. ‘ബ്രോ ഡാഡി’ ഷൂട്ട് ആരംഭിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കല്യാണി പ്രിയദര്‍ശൻ, മീന എന്നിവരാണ് സിനിമയിലെ നായികമാര്‍. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി. ഒ
Post Your Comments