താന്‍ അഭിനയിച്ച സിനിമകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ചിത്രം ബോക്സ് ഓഫീസില്‍ പരാജയമായിട്ടും തന്റെ അഭിനയ ജീവിതത്തില്‍ ആ സിനിമയ്ക്ക് നല്‍കുന്ന പ്രാധാന്യം വളരെ വലുതാണെന്ന് പങ്കുവയ്ക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. രഞ്ജിത്ത് സംവിധാനം ചെയ്ത ‘ഞാന്‍’ എന്ന സിനിമയെക്കുറിച്ചാണ് ദുല്‍ഖറിന്റെ തുറന്നു പറച്ചില്‍. 2014-ല്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ ലീഡ് റോള്‍ ചെയ്ത ‘ഞാന്‍’ എന്ന ചിത്രം ‘കെടി എന്‍ കോട്ടൂരിന്റെ എഴുത്തും ജീവിതവും’ എന്ന പുസ്തകത്തെ ആധാരമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമായിരുന്നു.
‘ഞാന്‍’ എന്ന സിനിമയെക്കുറിച്ച് രഞ്ജിത്ത്
‘ഞാന്‍ എന്ന സിനിമ ബോക്സ് ഓഫീസ് ഹിറ്റല്ല. എങ്കിലും എന്നെ സംബന്ധിച്ച് അതൊരു വലിയ എക്സ്പീരിയന്‍സ് തന്നെയായിരുന്നു. ഞാന്‍ അത് വരെ ചെയ്ത സിനിമകളില്‍ നിന്ന് മാറ്റമുള്ള സിനിമ. പക്കാ വാണിജ്യ സിനിമകളില്‍ ദുല്‍ഖര്‍ സല്‍മാനെ കണ്ടു ശീലിക്കുന്ന യൂത്ത് പ്രേക്ഷകര്‍ ആ സിനിമയെ സ്വീകരിക്കില്ല. അവര്‍ക്ക് സിനിമയില്‍ നിന്ന് വേണ്ടുന്നത് എന്‍ജോയ്മെന്‍റ് ആണ്. പക്ഷേ നടനെന്ന നിലയില്‍ നമുക്ക് കിട്ടുന്ന ചില സന്തോഷങ്ങളുണ്ട്. അത് പൂര്‍ണ്ണമായും ‘ഞാന്‍’ എന്ന സിനിമ ചെയ്യുമ്പോള്‍ ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്. ഒരു ആക്ടറുടെ കരിയര്‍ അത്തരം മൂഹൂര്‍ത്തങ്ങള്‍ കൊണ്ടും അവിസ്മരണീയമാകുന്നുണ്ട്.
Post Your Comments