CinemaGeneralLatest NewsMollywoodNEWS

സിനിമാ മേഖല മാത്രമല്ല എല്ലാ മേഖലകളും പ്രതിസന്ധിയിലാണ്, ടിപിആർ കുറയാതെ ചിത്രീകരണം അനുവദിക്കില്ല: മന്ത്രി സജി ചെറിയാൻ

തെലങ്കാന നല്ല സ്ഥലമാണെങ്കിൽ അവിടെ ചിത്രീകരണം നടത്തട്ടെ എന്ന് സജി ചെറിയാൻ

കൊച്ചി: സംസ്ഥാനത്ത് ടിപിആർ കുറഞ്ഞ ശേഷമേ സിനിമാ ചിത്രീകരണത്തിന് അനുമതി നൽകുന്ന കാര്യത്തിൽ തീരുമാനമാകുകയുള്ളു എന്ന് സിനിമാ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സിനിമാ ചിത്രീകരണം ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും ചലച്ചിത്ര സംഘടനകളുമായി ചർച്ച നടത്താൻ തയ്യാറാണെന്നും, ടിപിആർ കുറഞ്ഞ ശേഷം ആലോചിച്ച് തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. സിനിമാ മേഖല മാത്രമല്ല എല്ലാ മേഖലകളും പ്രതിസന്ധിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘വ്യാപാരികളോടും സിനിമക്കാരോടും സർക്കാരിന് വിരോധമില്ല. ആളുകളുടെ ജീവൻ രക്ഷിക്കലാണ് സർക്കാരിന്‍റെ ലക്ഷ്യം. തെലങ്കാന നല്ല സ്ഥലമാണെങ്കിൽ അവിടെ ചിത്രീകരണം നടത്തട്ടെ’ – എന്നും സജി ചെറിയാൻ പറഞ്ഞു.

ഷൂട്ടിംഗിന് അനുമതി നൽകണമെന്ന ആവശ്യവും ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന വിഷയവും സർക്കാർ ഇന്ന് മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button