BollywoodGeneralLatest NewsMovie GossipsNEWS

മതവികാരത്തെ വ്രണപ്പെടുത്തുന്നു: കരീനയുടെ ‘പ്രഗ്നൻസി ബൈബിൾ’ എന്ന പുസ്തകത്തിനെതിരെ പ്രതിഷേധം

ബൈബിൾ എന്നത് ക്രിസ്തുമതത്തിന്റെ വിശുദ്ധ ഗ്രന്ഥമാണെന്നും അതിനാൽ കരീനയുടെ പുസ്തകത്തിന്റെ പേര് മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം

ഗർഭകാല അനുഭവങ്ങളെക്കുറിച്ച് ‘പ്രഗ്നൻസി ബൈബിൾ’ എന്നപേരിൽ ബോളിവുഡ് നടി കരീന പുറത്തിറക്കിയ പുസ്തകത്തിനെതിരെ വ്യാപക പ്രതിഷേധം. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ക്രിസ്ത്യൻ സംഘടനകളാണ് നടിക്കെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

ബൈബിൾ എന്നത് ക്രിസ്തുമതത്തിന്റെ വിശുദ്ധ ഗ്രന്ഥമാണെന്നും അതിനാൽ കരീനയുടെ പുസ്തകത്തിന്റെ പേര് മാറ്റണമെന്നും ആവശ്യപ്പെട്ട് ആൽഫ ഒമേഗ ക്രിസ്ത്യൻ മഹാസംഘ് പ്രസിഡന്റ് ആഷിഷ് ഷിൻഡോ മഹാരാഷ്ട്ര സിറ്റി പൊലീസിന് പരാതിയും നൽകിയിട്ടുണ്ട്.

ജൂലൈ ഒമ്പതിനാണ് കരീനയുടെ പുസ്തകം പ്രകാശനം ചെയ്തത്. തന്റെ മൂന്നാമത്തെ കുഞ്ഞാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു താരം പുസ്തകം പ്രകാശനം ചെയ്തത്. രണ്ട് പ്രസവകാലത്തും ശാരീരികമായും മാനസികമായും താൻ അനുഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള വളരെ വ്യക്തിപരമായ വിവരങ്ങളാണ് ബുക്കിലുള്ളത് എന്നും കരീന പറഞ്ഞിരുന്നു.

https://www.instagram.com/p/CRGVdbUpfPC/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button