
ടെലിവിഷൻ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ 2 ലെ മത്സരാർത്ഥികളിൽ ഒരാളായിരുന്നു. ബിഗ് ബോസിൽ വച്ചാണ് തന്റെ പ്രണയത്തെക്കുറിച്ചു തുറന്നു പറഞ്ഞത് വൈറൽ ആയിരുന്നു. ഇപ്പോഴിതാ ജാനുമായുള്ള ബന്ധം അവസാനിച്ചുവെന്ന് തുറന്നു പറയുകയാണ് ആര്യ.
ബിഗ് ബോസിൽ നിന്നും പുറത്ത് വന്ന ശേഷം പ്രണയത്തെക്കുറിച്ചു തുറന്നു പറയാത്തതെന്തെന്നു അന്വേഷിച്ചവരോട് ജാന്‍ എന്ന് പറഞ്ഞ വ്യക്തി നല്ല രീതിയില്‍ തന്നെ തേച്ചിട്ട് പോയെന്നും ഇത്രയും കാലം ആ ദുഃഖത്തിലായിരുന്നു താനെന്നും തുറന്നു പറയുകയാണ് ആര്യ. ബീഹൈന്‍ഡ്വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് ആര്യ വെളിപ്പെടുത്തുന്നത്
read also: ആ ഒരു ഒറ്റകാരണത്താല്‍ മോഹന്‍ലാല്‍ നായകനായ സിനിമ ഉപേക്ഷിച്ചതിനെക്കുറിച്ച് ഹരിഹരന്
ബിഗ് ബോസില്‍ ആര്യ പറഞ്ഞ ജാന്‍ എവിടെ എന്ന അവതാരകയുടെ ചോദ്യത്തിന് ആ ജാന്‍ തേച്ചിട്ട് പോയെന്നാണ് ആര്യയുടെ മറുപടി. ‘ഇതിലും ഭംഗിയായി അതെങ്ങനെ പറയണമെന്ന് എനിക്ക് അറിയില്ല. ഇക്കാര്യം ഞാനെവിടെയും വെളിപ്പെടുത്തിയിട്ടില്ല. ഇനി എനിക്ക് ധൈര്യമായി പറയാം. ഞാന്‍ അത്രയും ആത്മാര്‍ഥമായിട്ടാണ് പ്രണയത്തെ കുറിച്ച് ബിഗ് ബോസില്‍ പറഞ്ഞത്. നൂറ് ശതമാനം സത്യസന്ധത അതിലെനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അത്രയും വലിയ പ്ലാറ്റ്ഫോമില്‍ വന്ന് പറഞ്ഞത്. എലീന അത് ബുദ്ധിപരമായി ഉപയോഗിച്ചത് കൊണ്ട് അടുത്ത മാസം അവളുടെ കല്യാണമാണ്. എന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഞാന്‍ ബിഗ് ബോസില്‍ പോയപ്പോള്‍ കണ്ട ആളല്ല, തിരിച്ച് വന്നപ്പോള്‍ കണ്ടത്. ഞാന്‍ ആളെ പറയുന്നില്ല. പെട്ടെന്ന് ആളുടെ മനസ് മാറി. ഒരു കമ്മിറ്റ്മെന്റിന് താല്പര്യമില്ലെന്നും സിംഗിള്‍ ലൈഫില്‍ മുന്നോട്ട് പോകാനാണ് ഇഷ്ടമെന്നും പറഞ്ഞു. ഫോഴ്സ് ചെയ്യാന്‍ എനിക്കും സാധിക്കില്ലല്ലോ. ഒന്നര രണ്ട് വര്‍ഷമായി ഞാന്‍ ഡിപ്രഷനില്‍ ആയിരുന്നു. ബിഗ് ബോസ് കഴിഞ്ഞിറങ്ങിയ ആദ്യ ദിവസങ്ങളില്‍ തന്നെ ഞാന്‍ ഡൗണ്‍ ആയി. അന്നേരം തന്നെ മാറ്റങ്ങള്‍ എനിക്ക് മനസിലായി തുടങ്ങി.’ ആര്യ പറയുന്നു.
‘പിന്നെ വളരെ ഓപ്പണ്‍ ആയി ഇത് പറ്റില്ലെന്ന് പുള്ളി എന്നോട് തുറന്ന് പറഞ്ഞു. മോളും പുള്ളിയുമായി ഭയങ്കര അറ്റാച്ചഡ് ആയിരുന്നു. അവള്‍ക്കും അതൊരു ഷോക്കായി. ഇപ്പോള്‍ അവളെ എല്ലാം പറഞ്ഞ് മനസിലാക്കി. ഞങ്ങള്‍ രണ്ട് പേരും ഓക്കെയാണ്. പുള്ളിക്കാരന് നല്ല ഹാപ്പിയായി ജീവിക്കുകയാണ്. ഞാന്‍ മാത്രം ഒന്നര വര്‍ഷമായി കരഞ്ഞ് തേങ്ങി നടക്കുന്നു. എല്ലാവരും എന്നെ പുച്ഛിക്കാന്‍ തുടങ്ങി. കുറേ കരഞ്ഞ് തീര്‍ത്തെങ്കിലും ഒരു സുപ്രഭാതത്തില്‍ അതുള്‍ക്കൊള്ളാന്‍ സാധിച്ചു. ഞാനൊരു ഫീനിക്സ് പക്ഷിയാണെന്ന് പറയാന്‍ മടിയില്ല. കാരണം ആരൊക്കെ അടിച്ചിട്ടാലും ഉയിര്‍ത്തെഴുന്നേറ്റ് വരും. ഇനി പെട്ടെന്നാന്നും പ്രണയിക്കാന്‍ താല്പര്യമില്ല. സിംഗിളായി ഇരിക്കുന്നതാണ് ഏറ്റവും നല്ലത്. എന്ന് പറഞ്ഞ് നാളെ മറ്റൊരു റിലേഷനിലേക്ക് പോകില്ല എന്നല്ല. ചിലപ്പോള്‍ നാളെ തന്നെ ഒന്ന് ഉണ്ടായേക്കാം’- ആര്യ പറയുന്നു.
Post Your Comments