ഫഹദ് ഫാസിൽ നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രം മാലിക്ക് ആമസോണിലൂടെ റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് ചിത്രത്തിന് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് നടൻ അപ്പാനി ശരത്. ഇന്ത്യാടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം സിനിമയെ കുറിച്ച് വാചാലനായത്.
‘ഞാന്‍ ഹാപ്പിയാണ്.. വളരെ ഹാപ്പി. പടം ഞാന്‍ രാത്രി തന്നെ കണ്ടു. ഈ വലിയ ചിത്രത്തിന്റെ ഭാഗമാകാന്‍ പറ്റിയതു തന്നെ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. വലിയൊരു അവസരമായിരുന്നു അത്. എല്ലാവര്ക്കും ചിത്രം ഇഷ്ടപ്പെടും. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ഇതിന്റെ ഷൂട്ടിംഗ് നടന്നത്. തിരുവനന്തപുരത്തെ ഭാഷ ഉപയോഗിച്ചത് എനിക്ക് കൂടുതല്‍ സൗകര്യമായിരുന്നു. പക്ഷേ ചിത്രത്തിലെ സ്ളാംഗ് മറ്റൊരു തരത്തിലാണ്. പടം കാണുമ്പോളറിയാം. തിരുവനന്തപുരത്തെ യഥാര്ത്ഥഭാഷയല്ല.എങ്കിലും ‘കട്ട ലോക്കലാ’യത് എനിക്കു ഗുണം ചെയ്തു.പടം വന്ന ശേഷം കുറേ ഫോണ്‍കോളുകള്‍ വന്നു. എല്ലാവരും പടത്തെ കുറിച്ചു തന്നെയാണ് പറയുന്നത്. ചിത്രത്തില്‍ മറ്റൊരു ഗെറ്റപ്പ് നല്കാന് ഡയറക്ടര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാവരും നന്നായി എന്നല്ല, തകര്‍ത്തുവെന്നാണ് പറയേണ്ടത്. മറ്റൊരു ലെവലാണ് പടം’- അപ്പാനി ശരത് പറഞ്ഞു.
ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്ത ചിത്രമാണ് മാലിക്. ആമസോണ്‍ പ്രൈമില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ‘മാലികി’ന്റെ സ്ട്രീമിംഗ് ആരംഭിച്ചത്. തീയേറ്റർ റിലീസ് നിശ്ചയിച്ചിരുന്നു എങ്കിലും കൊവിഡിനെ തുടർന്നുള്ള സാഹചര്യം കണക്കിലെടുത്ത് ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റീലീസ് ചെയ്യുകയായിരുന്നു. ’ദൃശ്യം 2’നും ‘ജോജി’ക്കും ശേഷം മലയാളത്തില്‍ നിന്ന് ഏറ്റവും കാത്തിരിപ്പുയര്‍ത്തിയ ഡയറക്റ്റ് ഒടിടി റിലീസ് ആണ് മാലിക്.
തീരദേശ ജനതയുടെ നായകനായ സുലൈമാന്റെയും, അയാളുടെ തുറയുടെയും കഥയാണ് പറയുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സുലൈമാന്‍ എന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം കടന്ന് പോകുന്നത്. 20 വയസ് മുതല്‍ 57 വയസ്സ് വരെയുള്ള സുലൈമാനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജോജു, വിനയ് ഫോര്‍ട്ട്, നിമിഷ സജയന് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്. നിമിഷ സജയൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, അപ്പാനി ശരത്, ജലജ, ചന്ദുനാഥ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. സാനു ജോൺ വർഗീസ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും ഒരുക്കുന്നു.
Post Your Comments