GeneralLatest NewsNEWSTV Shows

ചെയ്തതെല്ലാം അമ്പിളി ദേവിയ്ക്ക് വേണ്ടി മാത്രമായിരുന്നു: ആദിത്യൻ -അമ്പിളി പ്രശ്‌നത്തെക്കുറിച്ചു അനു ജോസഫ്

അമ്പിളിയെയും കുടുംബത്തെയും എനിക്ക് നേരത്തെ അറിയാവുന്നതാണ്

കൊല്ലം : നടൻ ആദിത്യനും അമ്പിളി ദേവിയുമായുള്ള ദാമ്പത്യപ്രശ്നം വലിയ വാർത്തയായിരുന്നു. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷമായിരുന്നു അമ്പിളി ആദിത്യനുമായി ഒന്നിച്ചത്. ആദിത്യന് മറ്റൊരു ബന്ധം കൂടിയുണ്ടെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ അമ്പിളി ആദിത്യനെതിരെ രംഗത്തെത്തി. ആദിത്യന്‍ മറ്റൊരു ബന്ധത്തില്‍ തുടരുകയും അമ്പിളിയെ മോശമായി ചിത്രീകരിയ്ക്കുകയും ചെയ്തതിന് പിന്നാലെ ആത്മഹത്യയ്‌ക്കും നടൻ ശ്രമിച്ചിരുന്നു. അമ്പിളി ഗാർഹിക പീഡനത്തിന് നടനെതിരെ പരാതി നൽകിയിരുന്നു.

ഈ വിഷയത്തില്‍ അമ്പിളിയ്ക്ക് മാനസിക പിന്തുണ നല്‍കുകയും തന്റെ യൂടൂബ് ചാനലിലൂടെ അമ്പിളിയുടെ പ്രശ്നങ്ങൾ അനു ജോസഫ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് അമ്പിളിയുടെ പ്രശ്‌നങ്ങളെ കുറിച്ച് അനു സംസാരിച്ചിരുന്നില്ല. അതിന്റെ കാരണം പങ്കുവയ്ക്കുകയാണ് താരം.

read also: തിലകൻ – ദ ലെജൻഡ്: മരണം വരെ സിനിമത്തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ മലയാള സിനിമയിലെ ‘അച്ഛൻ’

‘അമ്പിളിയെയും കുടുംബത്തെയും എനിക്ക് നേരത്തെ അറിയാവുന്നതാണ്. അമ്പിളിയുടെ അച്ഛനുമായിട്ടെല്ലാം നല്ല ബന്ധമുണ്ട്. ഈ പ്രശ്‌നം കേട്ട് അറിഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടി. അപ്പോള്‍ തന്നെ ഞാന്‍ അവളെ വിളിച്ചു. ഞാന്‍ മറ്റൊരു ഷൂട്ട് കഴിഞ്ഞ് വരുന്ന സമയമായിരുന്നു. ഒന്ന് നേരില്‍ കാണാം എന്ന് കരുതി കയറിയതാണ് അവളുടെ വീട്ടില്‍. സംസാരിച്ചപ്പോള്‍, നിനക്ക് ഇക്കാര്യങ്ങള്‍ ഞങ്ങളുടെ ചാനലിനോട് പറയാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ അവള്‍ ഓകെ പറഞ്ഞു. അപ്പോള്‍ തന്നെ ഷൂട്ട് ചെയ്യുകയായിരുന്നു. അതിന് ശേഷം പേഴ്‌സണലായി അവളെ വിളിയ്ക്കുകയും കാര്യങ്ങളൊക്കെ അറിയുകയും ചെയ്തട്ടുണ്ട്. പക്ഷെ അതൊന്നും ഷൂട്ട് ചെയ്യുകയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. അതിന് കാരണം, അമ്പിളിയുടെ ജീവിതം വച്ച് ഞാന്‍ ചാനല്‍ റേറ്റിങ് കൂട്ടുകയാണ് എന്ന തരത്തില്‍ ചിലര്‍ സംസാരിച്ചു. അതുകൊണ്ടാണ് ആ വിഷയത്തില്‍ അത്രയധികം പിന്നീട് ഇടപെടാതിരുന്നത്’- ഒരു ഓണലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനു ജോസഫ് പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button