ഹൈദരാബാദ്: തെലുങ്ക് നടൻ അല്ലു അർജുന്റെ മകൾ അല്ലു അർഹ സിനിമയിലേക്ക്. സാമന്തയെ കേന്ദ്രകഥാപാത്രമാക്കി ഗുണശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അല്ലു അർഹ എത്തുന്നത്. കാളിദാസ കൃതിയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ഭരത രാജകുമാരിയുടെ കഥാപാത്രത്തെയാണ് താര പുത്രി അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്. മകൾ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ സന്തോഷം അല്ലു സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
‘അല്ലു കുടുംബത്തിലെ നാലാം തലമുറയിൽ നിന്നൊരാൾ അഭിനയ രംഗത്തേക്ക് എത്തുന്ന നിമിഷം അഭിമാനപൂർവ്വം അറിയിക്കുന്നു. അല്ലു അർഹ ശാകുന്തളം എന്ന ചിത്രത്തിലൂടെ തുടക്കം കുറിക്കുകയാണ്. എന്റെ മകൾക്ക് ഈ അവസരം നൽകിയ ഗുണശേഖറിന് നന്ദി’, എന്ന് അല്ലു അർജുൻ സമൂഹ മാധ്യമങ്ങളിലൂടെ കുറിച്ചു.
https://www.facebook.com/AlluArjun/posts/343869007107284
സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ ദേവ് മോഹനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അദിതി ബാലൻ, മോഹൻ ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
Post Your Comments