
ഇന്ത്യൻ ആര്‍മി ക്യാപ്റ്റനായിരുന്ന വിക്രം ബത്രയുടെ ജീവിത കഥ പറയുന്ന സിനിമയാണ് ‘ഷേര്‍ഷാ’. വിഷ്ണുവര്ദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ധാര്‍ഥ് മല്‍ഹോത്രയാണ് നായകനായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് അനൗൺസ്മെന്റ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.
ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഓഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്യുക. വിക്രം ബത്രയായും അദ്ദേഹത്തിന്റെ ഇരട്ടസഹോദരൻ വിശാലായും സിദ്ധാര്‍ഥ് മല്‍ഹോത്ര വേഷമിടും. സന്ദീപ ശ്രീവാസ്തവയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. വിക്രം ബത്രയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര സിനിമയ്ക്കായി തയ്യാറായത്.
ബയോഗ്രാഫിക്കല്‍ ആക്ഷൻ വാര് ചിത്രമായിട്ടാണ് ഷെര്‍ഷാ എത്തുക. കാർഗിൽ യുദ്ധത്തിൽ വീരോചിതമായ പോരാട്ടം നടത്തിയ വിക്രം ബത്രയ്ക്ക് മരണാനന്തരബഹുമതിയായി പരമവീര ചക്രം ലഭിച്ചിരുന്നു.
Post Your Comments