സ്വന്തമായ അഭിപ്രായം തുറന്നു പറയാൻ യാതൊരു മടിയുമില്ലാത്ത നടിയാണ് റിമ കല്ലിങ്കൽ. പലപ്പോഴും താരത്തിന്റെ നിലപാടുകൾ വിമർശനങ്ങൾക്ക് ഇടയാക്കാറുമുണ്ട്. ഇപ്പോഴിതാ കേരളത്തിൽ വർധിച്ചു വരുന്ന ഗാര്‍ഹിക സ്ത്രീ പീഡനത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് റിമ. ഗൃഹലക്ഷ്മി മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഗാര്‍ഹിക പീഡന മരണങ്ങളെ കുറിച്ച് പ്രതികരിച്ചത്.
പെണ്‍ കുട്ടി ജനിച്ച ദിവസം മുതല്‍ മരിക്കുന്നത് വരെ അവള്‍ എങ്ങനെ ജീവിക്കണം എന്നത് അവളില്‍ അടിച്ചേല്‍പ്പിക്കാതെ അവരെ വെറുതെ വിട്ടാല്‍ മാത്രം മതി എന്ന് റിമ പറയുന്നു.
റിമ കല്ലിങ്കലിന്റെ വാക്കുകൾ:
‘പെണ്‍കുട്ടികളുടെ വീട്ടുകാരോടും സമൂഹത്തോടും എനിക്ക് പറയാനുണ്ട്. നിങ്ങളുടെ സ്വത്ത്, സമ്പത്ത്, കുടുംബമഹിമ, അഭിമാനം എന്നിവയൊക്കെ ചുമക്കാനുള്ളവരല്ല പെണ്‍കുട്ടികള്‍. പെണ്‍ കുട്ടി ജനിച്ച ദിവസം മുതല്‍ മരിക്കുന്നത് വരെ അവള്‍ എങ്ങനെ ജീവിക്കണം എന്നത് അവളില്‍ അടിച്ചേല്‍പ്പിക്കാതെ അവരെ വെറുതെ വിട്ടാല്‍ മാത്രം മതി. പെമ്പിള്ളേര്‍ അടിപൊളിയാണ്. അവര്‍ എങ്ങനെയാണോ അങ്ങനെ തന്നെ അവര്‍ അടിപൊളിയാണ്. അവരെ അവരുടെ വഴിക്ക് വിട്ടാല്‍ മതി. ബാക്കി അവര്‍ തന്നെ നോക്കിക്കോളും’
Post Your Comments