Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
BollywoodGeneralLatest NewsNEWSSocial MediaVideos

നൃത്തച്ചുവടുകളുമായി ഹൃത്വിക് റോഷൻ: വീഡിയോ

ഒരു കാരണവുമില്ലാതെ നൃത്തം ചെയ്യാൻ കഴിയുന്ന ആളുകൾക്കൊപ്പമുണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും ഹൃത്വിക്

രാജ്യമൊട്ടാകെ ആരാധകരുള്ള നടനാണ് ഹൃത്വിക് റോഷൻ. അഭിനയത്തിൽ മാത്രമല്ല അനായാസമായ നൃത്തചുവടുകളിലൂടെയും പ്രേക്ഷകരെ ഞെട്ടിക്കുന്ന താരമാണ് ഹൃത്വിക്. ഇപ്പോഴിതാ ഹൃത്വിക് പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. താരത്തിന്റെ മനോഹരമായ ചില നൃത്ത ചലനങ്ങൾ കോർത്തിണക്കിയിട്ടുള്ള വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയിൽ താരം മൂണ്‍വാക്ക്  ചെയ്യുന്നതും കാണാം. എന്റെ ഡാൻസ് ഡേ എന്നാണ് അവസാനം എഴുതി കാണിക്കുന്നത്. ഒരു കാരണവുമില്ലാതെ നൃത്തം ചെയ്യാൻ കഴിയുന്ന ആളുകൾക്കൊപ്പമുണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും ഹൃത്വിക് റോഷൻ വീഡിയോയ്‌ക്കൊപ്പം എഴുതുന്നു.

https://www.instagram.com/p/CRQpcoSHmwP/?utm_source=ig_embed&ig_rid=15bfd34e-8ddd-4e01-a96a-65d53ce8dc9d

കഹോ നാ പ്യാര്‍ ഹെ എന്ന സിനിമയില്‍ നായകനായി എത്തിയാണ് ഹൃത്വിക് റോഷൻ എല്ലാവരുടെയും മനംകവരുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button