സീരിയലുകൾക്ക് ചിത്രീകരണത്തിന് അനുമതി നൽകിയിട്ടും സിനിമയ്ക്ക് അനുമതി നൽകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുകയാണ് ഫെഫ്ക. കേരളത്തില്‍ നിബന്ധനകളോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്, ഷൂട്ടിങ് നടത്താന്‍ ടെലിവിഷന്‍ സീരീയലുകള്‍ക്ക് അനുവാദം നല്‍കിയിട്ട് ആഴ്ചകളായി. സിനിമയ്ക്ക് മാത്രം അനുവാദമില്ല എന്ന് ഫെഫ്ക പറയുന്നു.
മലയാള ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മഹാഭൂരിപക്ഷവും ഒരു ഡോസ് സ്വീകരിച്ചവരാണ്. ഷൂട്ടിങ്ങിന് മുന്‍പ് പി.സി.ആര്. ടെസ്റ്റ് എടുത്ത് ഒരു ബയോബബിള്‍ സൃഷ്ടിച്ചുകൊണ്ട് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഷൂട്ടിങ് ആരംഭിക്കാനുള്ള അനുമതി പല തവണ ചോദിച്ചു. എന്നാല്‍ അനുകൂല സമീപനം ഉണ്ടാകുന്നില്ല എന്നും ഫെഫ്ക ഭാരവാഹികള്‍ പറയുന്നു.
അതേസമയം കേരളത്തില്‍ അനുമതിയില്ലാത്തതിനാല്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി അടക്കം ഏഴ് സിനിമകളുടെ ചിത്രീകരണം മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് മലയാള സിനിമ. ഈ സാഹചര്യം തുടര്‍ന്നാല്‍ കേരളത്തില്‍ ദിവസവേതനത്തിന് ജോലി ചെയ്യുന്ന സിനിമാ തൊഴിലാളികള്‍ പട്ടിണിയിലാകുമെന്ന് സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments