പ്രേഷകരുടെ പ്രിയപ്പെട്ട നടിയും ഹേമമാലിനിയുടെയും ധര്‍മേന്ദ്രയുടെയും മകളുമാണ് ഇഷാ ഡിയോൾ. നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ നിർമ്മാണത്തിലേക്കും ചുവടുവെയ്ക്കുന്നുവെന്ന വാർത്തയാണ് ചർച്ചയാകുന്നത്. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇഷ ഫിലിംസ് എന്നാണ് പ്രൊഡക്ഷൻ കമ്പനിയുടെ പേര്. ഭര്‍ത്താവ് ഭരത് തക്താനിയുമായി ചേര്‍ന്നാണ് നിര്മാണ്.
ഏക് ദുവാ ആണ് ഇഷാ ദിയോളിന്റെ ആദ്യ നിര്‍മാണ സംരഭം. റാം കമാല്‍ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടിയെന്ന നിലയിലാണ് ഏക് ദുവായുടെ തിരക്കഥ ആദ്യം എത്തിയതെങ്കിലും താൻ നിര്‍മാതാവാകാൻ തീരുമാനിക്കുകയായിരുന്നു എന്ന് ഇഷാ ഡിയോള്‍ പറയുന്നു.
രുദ്രാ- ദ എഡ്ജ് ഓഫ് ഡാര്‍ക്നെസ് എന്ന സീരിസില്‍ അജയ് ദേവ്ഗണിന്റെ നായികയായും ഇഷാ ഡിയോള്‍ അഭിനയിക്കുന്നുണ്ട്.
Post Your Comments