BollywoodGeneralLatest NewsNEWSSocial Media

അമ്മയായ സന്തോഷം പങ്കുവച്ച് നടി ദിയ മിർസ

ഫെബ്രുവരിയിലാണ് കാമുകൻ വൈഭവ് രേഖിയുമായി ദിയയുടെ വിവാഹം നടന്നത്

അമ്മയായ സന്തോഷം പങ്കുവച്ച് ബോളിവുഡ് നടി ദിയ മിർസ. ആൺകുഞ്ഞാണ് ദിയ വൈഭവ് രേഖി ദമ്പതികൾക്ക് ജനിച്ചിരിക്കുന്നത്. കുഞ്ഞിനെ നോക്കിയിരിക്കുമ്പോൾ പ്രപഞ്ചത്തിന്റെയും പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും യഥാർത്ഥ അർത്ഥം പഠിക്കുകയാണെന്ന് നടി കുറിച്ചു. മകന്റെ കൈകൾ പിടിച്ചുള്ള ചിത്രമാണ് ദിയ പങ്കുവച്ചിരിക്കുന്നത്.

മാസം തികയാതെ ജനിച്ചതിനാൽ കുഞ്ഞ് ഇപ്പോൾ നിയോനേറ്റൽ ഐ സി യുവിൽ ആണെന്നാണ് വിവരം. അവ്യയാൻ പെട്ടെന്നുതന്നെ വീട്ടിൽ എത്തുമെന്നും മൂത്ത സഹോദരി സമൈറയും മുത്തച്ഛനും മുത്തശ്ശിയും കുഞ്ഞിനെ കൈയിലെടുക്കാൻ ആശിച്ചിരിക്കുകയാണെന്നും ദിയ പറഞ്ഞു.

ഫെബ്രുവരിയിലാണ് കാമുകൻ വൈഭവ് രേഖിയുമായി ദിയയുടെ വിവാഹം നടന്നത്.

https://www.instagram.com/p/CRS8EU4DGGe/?utm_source=ig_embed&ig_rid=ab3450c4-f3db-4e7c-aaa9-fa6a754059a8

shortlink

Related Articles

Post Your Comments


Back to top button