
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം നടി പദ്മപ്രിയ വീണ്ടും മലയാള സിനിമയിലേക്കെത്തുന്നു. പരസ്യചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് താരം എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടുകൊണ്ടാണ് അണിയറപ്രവർത്തകർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘ഒരു തെക്കന്‍ തല്ല് കേസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജി ആര് ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടു കേസ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. സിനിമയിൽ ബിജു മേനോനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
https://www.instagram.com/p/CRTsT8Trw3Q/?utm_source=ig_embed&ig_rid=921648c7-c645-4f05-937f-bf88f4a12c02
ഇവരെ കൂടാതെ നിമിഷ സജയന്, റോഷന് മാത്യു, എന്നിവരും ചിത്രത്തിലുണ്ട്. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര് മേത്തയും സി.വി സാരഥിയുമാണ് നിര്‍മ്മാണം. മധു നീലകണ്ഠനാണ് ക്യാമറ. അന്‍വര്‍ അലി-മനു മഞ്ജിത്-ജസ്റ്റിന് വര്‍ഗീസ് കൂട്ടുകെട്ടാണ് ഗാനങ്ങള്‍. ജി ആര് ഇന്ദുഗോപന്റെ ഏറെ ചര്‍ച്ചയായ കഥയ്ക്ക് രാജേഷ് പിന്നാടന്‍ തിരക്കഥയും സംഭാഷണവും.
Post Your Comments