GeneralLatest NewsMollywoodNEWSSocial Media

പാവങ്ങളെ പിടിച്ചു പറിച്ചു സർക്കാർ ഉദ്യോഗസ്ഥരെ തീറ്റി പോറ്റുകയല്ല സർക്കാർ ചെയ്യേണ്ടത്: അഖിൽ മാരാർ

കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ അഖിൽ മാരാർ

നിയന്ത്രണങ്ങൾ ഉണ്ടായിട്ടും കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ അഖിൽ മാരാർ. ആശുപത്രികളും ടെസ്റ്റ് ലാബുകളും ഇന്ന് വൈറസിന്റെ കൂമ്പാരമാണ്. അവിടെയാണ് നിയന്ത്രണങ്ങൾ ആവശ്യം. അല്ലാതെ നാട് മുഴുവൻ അടച്ചിട്ടു പാവങ്ങളെ പിടിച്ചു പറിച്ചു സർക്കാർ ഉദ്യോഗസ്ഥരെ തീറ്റി പോകാൻ ആവരുത് ജനാധിപത്യ രീതിയിൽ തിരഞെടുക്കപ്പെട്ട ഒരു സർക്കാർ ചെയ്യേണ്ടത് എന്നും അഖിൽ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അഖിലിന്റെ പ്രതികരണം.

അഖിൽ മാരാരുടെ വാക്കുകൾ:

കേരളത്തെ രക്ഷിക്കാൻ നമ്മൾ വിചാരിച്ചാൽ പറ്റും. ടിപിആർ പത്തിൽ താഴുന്നില്ല എന്നതാണ് തുറന്നു കൊടുക്കാൻ സർക്കാരിനെ അനുവദിക്കാത്ത ഘടകം. അതെ നമ്മൾ വിചാരിച്ചാൽ പുല്ലു പോലെ ടിപിആർ പത്തിൽ താഴെ എത്തിക്കാൻ പറ്റും. നിലവിൽ രോഗലക്ഷണങ്ങൾ ഉള്ളവരോ രോഗികളുമായി സമ്പർക്കത്തിൽ പെട്ടവരോ ആണ് ടെസ്റ്റ് ചെയ്യുന്നത്..അതായത് ഒരു ലക്ഷം പേർ ദിവസേന ടെസ്റ്റിന് വിധേയമാകുമ്പോൾ 10000 പേർക്ക് രോഗം കണ്ടെത്തുന്നു.

അപ്പോൾ ടിപിആർ 10. നാളെ മുതൽ ഒരാഴ്ച്ച നിങ്ങൾ എല്ലാവരും എല്ലാ ദിവസവും പോയി ടെസ്റ്റ് ചെയ്യണം. 4 തവണ ടെസ്റ്റ് ചെയ്താൽ 2000 രൂപ പോകും. പോട്ടെ സാരമില്ല സർക്കാർ പിടിച്ചു പറിച്ച പെറ്റി ആയി കണ്ടാൽ മതി. അങ്ങനെ നമ്മൾ എല്ലാവരും ടെസ്റ്റ് ചെയ്താൽ അല്ലെങ്കിൽ ഒരു 25ലക്ഷം പേർ ടെസ്റ്റ് ചെയ്താൽ രോഗികൾ ചിലപ്പോൾ 25000 ഒക്കെ വന്നേക്കും എന്നാലും ടിപിആർ 1%ആയി കുറയും. തുടർച്ചയായി ഇങ്ങനെ ചെയ്താൽ ഒരാഴ്ച്ച കൊണ്ട് കേരളത്തിൽ ടിപിആർ ഒരു ശതമാനം പോലും കാണില്ല. ഏത് വിവരം കേട്ടവൻ ആണോ എന്തോ ആരോഗ്യ വകുപ്പിലും സർക്കാരിലും ഇരുന്ന് ഇത്തരം മര്യാദ കേടുകൾ ഉപദേശിക്കുന്നത്.

ഐഎംഎ എന്ന് പറയുന്ന ഡോക്ടർമാരുടെ ഒരു പ്രൈവറ്റ് ക്ലബ് ഇവന്മാർക്ക് എന്ത് അവകാശമാണ് ജനങ്ങളുടെ ജീവിതം നിയന്ത്രിക്കാൻ. ഇനിയെങ്കിലും ബോധത്തോടെ ഓരോ തീരുമാനം എടുക്കുക. നിലവിൽ 1.6 കോടി ജനങ്ങൾ വാക്‌സിൻ എടുത്തു. അവരെ പൂർണമായും ജീവിക്കാൻ അനുവദിക്കുക. മറ്റുള്ളവർക്ക് എത്രയും വേഗം വാക്‌സിൻ നൽകുക. എല്ലാ മേഖലയും നിയന്ത്രണത്തോടെ തുറന്നു കൊടുക്കുക.

അതിന് മുമ്പ് ആദ്യം എവിടെ നിന്നാണ് രോഗം പകരുന്നതെന്ന ബോധ്യം സർക്കാരിനുണ്ടാകണം..ഒട്ടുമിക്ക ആശുപത്രിയികളും ഇന്ന് വൈറസിന്റെ കൂമ്പാരം ആണ്. ടെസ്റ്റ് ലാബുകളിൽ പോകുന്നവർ ഒന്നുകിൽ രോഗം ഉള്ളവരോ രോഗിയുമായി സമ്പർക്കം പുലർത്തിയവരോ ആണ്..അവിടെ ഉള്ള രോഗി പലർക്കും രോഗം പകർന്നു നൽകുന്നു.. നിയന്ത്രണം ഇവിടെയൊക്കെ ആണ് വേണ്ടത്. അല്ലാതെ നാട് മുഴുവൻ അടച്ചിട്ടു പാവങ്ങളെ പിടിച്ചു പറിച്ചു സർക്കാർ ഉദ്യോഗസ്ഥരെ തീറ്റി പോകാൻ ആവരുത് ജനാധിപത്യ രീതിയിൽ തിരഞെടുക്കപ്പെട്ട ഒരു സർക്കാർ ചെയ്യേണ്ടത്.

shortlink

Related Articles

Post Your Comments


Back to top button