CinemaGeneralLatest NewsNEWSTollywood

രാക്ഷസന്റെ തെലുങ്ക് റീമേക്ക് ‘രാക്ഷസുഡുവിന്റെ’ രണ്ടാം ഭാഗം വരുന്നു: ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

രണ്ടാം ഭാ​ഗത്തിലെ താരങ്ങൾ ആരാണെന്ന വിവരം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല

പ്രശസ്ത തമിഴ് ചിത്രമായ രാക്ഷസന്റെ തെലുങ്ക് റീമേക്ക് രാക്ഷസുഡുവിന്റെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ആദ്യ ചിത്രത്തിന്റെ സംവിധായകനായ രമേഷ് വര്‍മ്മ തന്നെയാണ് രണ്ടാം ഭാ​ഗവും സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ആദ്യ ഭാ​ഗത്തിൽ അനുപമ പരമേശ്വരൻ, ബെല്ലാം കൊണ്ട സായം ശ്രീനിവാസ് എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ. രണ്ടാം ഭാ​ഗത്തിലെ താരങ്ങൾ ആരാണെന്ന വിവരം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

രാക്ഷസുഡു 2ന് സം​ഗീതം ഒരുക്കുന്നത് ജിബ്രാനാണ്. വെങ്കട്ട് സി ദിലീപാണ് ഛായാ​ഗ്രഹകൻ. സത്യനാരയണ കൊനേരുവാണ് ചിത്രം നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button