അഭിനയിച്ച ആദ്യ സിനിമ തന്നെ പരാജയമായിട്ടും മലയാള സിനിമയില്‍ ഹിറ്റ് നായികയായി മാറാനുള്ള ഭാഗ്യം സിദ്ധിച്ച നായിക നടിയായിരുന്നു സംവൃത സുനില്‍. താന്‍ അഭിനയം തുടങ്ങി മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സിനിമയിലെ തന്റെ ജാതകം തെളിഞ്ഞതെന്നും അതിനു കാരണമായത് മലയാളത്തിലെ മൂന്ന് സിനിമകള്‍ ആണെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ സംവൃത വ്യക്തമാക്കുന്നു.
സംവൃത സുനിലിന്റെ വാക്കുകള്‍
‘ഞാന്‍ അഭിനയിച്ചു തുടങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞും എനിക്ക് അത്ര നല്ല സമയമല്ലായിരുന്നു. അഭിനയിച്ച സിനിമകള്‍ എല്ലാം തന്നെ നിലം തൊടാതെ പൊട്ടുകയായിരുന്നു. മലയാളത്തിലെ നിര്‍ഭാഗ്യവതിയായ നായികയാണ് ഞാനെന്ന പേര് വീഴുന്നതിനു മുന്‍പേ 2007-എന്ന വര്‍ഷം എന്നെ രക്ഷിച്ചു. ഞാന്‍ അഭിനയിച്ച മൂന്ന്‍ സിനിമകളാണ് ബോക്സ് ഓഫീസില്‍ വിജയിച്ചത്. ‘ഹലോ’, ‘അറബിക്കഥ’, ‘ചോക്ലേറ്റ്’ ഈ സിനിമകള്‍ എനിക്ക് ഹിറ്റ് നായികയെന്ന പേര് സമ്മാനിച്ചു. എനിക്ക് കൂടുതല്‍ സിനിമകള്‍ പിന്നീട് കിട്ടാന്‍ കാരണമായതും ഈ മൂന്ന് സിനിമകളുടെ വലിയ വിജയമാണ്. ഈ സിനിമകള്‍ക്ക് ശേഷം പത്ത് വര്‍ഷം കൊണ്ട് തന്നെ ഞാന്‍ അന്‍പതോളം സിനിമകളില്‍ അഭിനയിച്ചു. ‘നോട്ടം’ എന്ന സിനിമയിലെ ‘പച്ച പനംതത്തേ’ എന്ന ഗാനത്തിലൂടെ നടിയെന്ന നിലയില്‍ എനിക്ക് ജനപ്രീതി ലഭിച്ചെങ്കിലും ഒരു ഹിറ്റ് സിനിമയില്‍ അഭിനയിക്കാന്‍ കഴിയാതിരുന്നത് എന്റെ കരിയറിന്റെ തുടക്കം വലിയ പ്രതിസന്ധിയായി മാറിയിരുന്നു’. സംവൃത പറയുന്നു.
Post Your Comments