Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWS

ആദ്യ സിനിമ റിലീസാകുന്നതിന്റെ തലേ ദിവസം, ഒന്നര മാസത്തില്‍ ആദ്യ ഗര്‍ഭം അബോര്‍ഷനായി: സജി പറയുന്നു

2005 ലാണ് സജി സുരേന്ദ്രനും സംഗീതയും വിവാഹിതരായത്

പതിനാറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇരട്ട കുട്ടികളെ കിട്ടിയ സന്തോഷത്തിലാണ് സംവിധായകൻ സജി സുരേന്ദ്രൻ. രണ്ടു പ്രാവശ്യത്തെ അബോര്ഷനെക്കുറിച്ചും അമ്പലങ്ങളും ആശുപത്രിയുമായി നടന്നതിനെക്കുറിച്ചും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സജി പങ്കുവയ്ക്കുന്നു. 2005 ലാണ് സജി സുരേന്ദ്രനും സംഗീതയും വിവാഹിതരായത്. 2009 ല്‍ സംഗീത ഗർഭിണിയായി. എന്നാൽ തന്റെ ആദ്യ സിനിമയുടെ റിലീസിന്റെ തലേദിവസം അബോര്ഷനായെന്നും സജി പറയുന്നു.

സജിയുടെ വാക്കുകളിങ്ങനെ, ‘എല്ലാവരുടെയും ജീവിതത്തിന്റെ പൂര്‍ണത തങ്ങള്‍ക്ക് അടുത്ത ഒരു തലമുറ ഉണ്ടാകുന്നതോടെയാണ്. കഴിഞ്ഞ 16 വര്‍ഷവും എന്നെക്കാളേറെ ഒരു കുഞ്ഞിനു വേണ്ടി അമ്ബലങ്ങളും പള്ളികളും വഴിപാടുകളുമൊക്കെയായി ജീവിച്ചത് സംഗീതയാണ്. ഞങ്ങളുടെ വിവാഹം 2005 ല്‍ ആയിരുന്നു. 2009 ല്‍ ആണ് സംഗീത ആദ്യം ഗര്‍ഭിണിയായത്. എന്നാല്‍ എന്റെ ആദ്യ സിനിമ ‘ഇവര്‍ വിവാഹിതരായാല്‍’ റിലീസാകുന്നതിന്റെ തലേ ദിവസം, ഒന്നര മാസത്തില്‍ അത് അബോര്‍ട്ടായി. പിന്നീട് ‘ഫോര്‍ ഫ്രണ്ട്‌സ്’ ഷൂട്ടു ചെയ്യുമ്പോള്‍ സംഗീത വീണ്ടും ഗര്‍ഭിണിയായെങ്കിലും രണ്ടാം മാസത്തില്‍ അതും നഷ്ടപ്പെട്ടു.’

read also: എക്കാലത്തും പ്രേക്ഷകരിൽ ജീവിക്കുന്ന കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം: വിനയ് ഫോർട്ട്

‘അതിനു ശേഷം പ്രാര്‍ഥനകളും ചികിത്സകളുമൊക്കെയായി ദീര്‍ഘ കാലം. കാണാത്ത ഡോക്ടേഴ്‌സില്ല. പോകാത്ത അമ്ബലങ്ങളില്ല. ഒടുവില്‍ ട്രീറ്റ്‌മെന്റും പ്രാര്‍ഥനകളും ഫലിച്ചു. ഇപ്പോള്‍ മൂന്നാമത്തെ അവസരത്തില്‍ ഞങ്ങള്‍ക്ക് ദൈവം രണ്ട് ആണ്‍മക്കളെ തന്നിരിക്കുന്നു. ഒത്തിരിയൊത്തിരി സന്തോഷം. ഈശ്വരനും ഞങ്ങള്‍ക്കൊപ്പം നിന്ന ഡോക്ടര്‍മാര്‍ക്കും നന്ദി.

സംഗീതയ്ക്ക് ഡേറ്റ് പറഞ്ഞതിന് ഒരാഴ്ച മുമ്പായിരുന്നു ഡെലിവറി. ലേബര്‍ റൂമിന്റെ മുമ്ബില്‍ ഞാനും ഭാര്യയുടെ അമ്മയും മാത്രം. ഞാനാകെ ടെന്‍ഷനിലായിരുന്നു. ഇരിക്കുന്നു, നടക്കുന്നു, വെള്ളം കുടിക്കുന്നു. ആകെ വെപ്രാളം. വൈഫിന്റെ അമ്മ കൂളായിരുന്നു. വൈഫിന്റെ അനിയത്തിക്കു മൂന്നു ആണ്‍മക്കളാണ്. ഇതൊക്കെയെത്ര കണ്ടതാ എന്ന ഭാവമാണ് അമ്മയ്ക്ക്. ഞാനുടന്‍ അനൂപ് മേനോനെ വിളിച്ചു. അതു കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ സംഗീത പ്രസവിച്ചു. ഞാന്‍ കുഞ്ഞുങ്ങളെ കണ്ട് ഇറങ്ങിയപ്പോള്‍ അനൂപ് ആശുപത്രിയിലെത്തി. കണ്ടതും അവനെന്നെ കെട്ടിപ്പിടിച്ചു.

ആ നിമിഷം മറക്കാനാകില്ല. അപ്പോഴേക്കും പ്രിയപ്പെട്ടവരൊക്കെ വിളിച്ചു തുടങ്ങി. കാവ്യ മാധവന്‍, ജയസൂര്യ, ഇന്ദ്രജിത്ത്, ജോണി ആന്റണിച്ചേട്ടന്‍, ശ്യാംധര്‍, ബി.ഉണ്ണികൃഷ്ണന്‍ ചേട്ടന്‍, മമ്മാസ്, ഭാവന, ഉര്‍വശിച്ചേച്ചി, എന്റെ കൂടെപ്പഠിച്ചവര്‍ സുഹൃത്തുക്കളൊക്കെ വിളിച്ചു. എത്രത്തോളം ഇവരൊക്കെ ഞങ്ങളുടെ സന്തോഷത്തിനായി കാത്തിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്.’ – ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സജി സുരേന്ദ്രൻ പറയുന്നു.

shortlink

Post Your Comments


Back to top button