GeneralLatest NewsMollywoodMovie GossipsNEWSSocial Media

മൃദുലയും യുവയും ഒന്നിക്കാൻ കാരണം ഞാൻ, എന്നാൽ വിവാഹം അറിയിച്ച് പോലും ഇല്ല: വെളിപ്പെടുത്തലുമായി രേഖ

അവരെ രണ്ട് പേരെയും ഒന്നിപ്പിച്ചെന്ന കാരണത്താല്‍ ഞാന്‍ വളരെ സന്തുഷ്ടയാണ് എന്നും രേഖ പറയുന്നു

അടുത്തിടയിൽ സോഷ്യൽ മീഡിയയിൽ ഏറെ ആഘോഷിക്കപ്പെട്ട താര വിവാഹമായിരുന്നു സീരിയൽ നടി മൃദുല വിജയ്‍യുടെയും നടൻ യുവകൃഷ്ണയുടെയും. തിരുവനന്തപുരത്ത് വെച്ച് ജൂലൈ എട്ടിന് നടത്തിയ യുവ-മൃദുല വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. തികച്ചും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തിയതെങ്കിലും സീരിയല്‍ രംഗത്ത് നിന്നുള്ള പ്രമുഖരും എത്തി. എന്നാൽ വിവാഹത്തിനോ സൽക്കാരത്തിനോ നടി രേഖയെ മാത്രം കണ്ടിരുന്നില്ല. രേഖയാണ് ഇരുവരുടെ വിവാഹ ആലോചന ആദ്യം കൊണ്ടുവരുന്നത്. അതുകൊണ്ട് തന്നെ നിരവധിപേരാണ് രേഖയോട് വിവാഹത്തിന് എത്താത്തതിന്റെ കാരണം തേടിയത്. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് രേഖ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രേഖ ഇക്കാര്യം തുറന്നു പറഞ്ഞത്.

ഇരുവരും തന്നെ വിവാഹം അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തിട്ടില്ല എന്ന് രേഖ പറയുന്നു. എന്നിരുന്നാലും അവരെ രണ്ട് പേരെയും ഒന്നിപ്പിച്ചെന്ന കാരണത്താല്‍ ഞാന്‍ വളരെ സന്തുഷ്ടയാണ് എന്നും രേഖ പറയുന്നു.

രേഖയുടെ വാക്കുകൾ:

ഓണ്‍സ്‌ക്രീനില്‍ എന്റെ മക്കളായി അഭിനയിക്കുന്ന മൃദുലയുടെയും യുവയുടെയും വിവാഹത്തില്‍ ഞാന്‍ പങ്കെടുക്കാത്തത് എന്താണെന്ന് ചോദിച്ച് നിരവധി മെസേജുകള്‍ വന്നിരുന്നു. ഉത്തരം ലളിതമാണ്. എന്നെ വിവാഹം അറിയിക്കുകയോ, ക്ഷണിക്കുകയോ ചെയ്തിട്ടില്ല. ചിലപ്പോള്‍ ഞാന്‍ അത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആള്‍ അല്ലെന്ന് അവര്‍ക്ക് നന്നായി അറിയാവുന്നത് കൊണ്ടാവാം. എന്നിരുന്നാലും അവരെ രണ്ട് പേരെയും ഒന്നിപ്പിച്ചെന്ന കാരണത്താല്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്. എന്റെ കുട്ടികള്‍ക്ക് എല്ലാ സന്തോഷങ്ങളും നേരുന്നു. എന്റെ പ്രാര്‍ഥന എപ്പോഴും അവരോടൊപ്പം ഉണ്ടാകുമെന്നും രേഖ പറയുന്നു.

സീരിയല്‍ താരം രേഖ രതീഷാണ് ഈ വിവാഹാലോചനയ്ക്ക് തുടക്കം കുറിച്ചതെന്ന് മൃദുലയും യുവയും പല അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു. എന്നിട്ടും വിവാഹത്തിന് രേഖയെ ക്ഷണിക്കാത്തതിന്റെ കാരണം ഇനിയും വ്യക്തമല്ല. അതേസമയം താരദമ്പതികൾ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button