
പ്രേഷകരുടെ പ്രിയപ്പെട്ട യുവനടൻ പ്രണവ് മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി നടനും സംവിധായകനായുമായ വിനീത് ശ്രീനിവാസൻ. പ്രണവിനെ നായകനാക്കികൊണ്ട് സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രം ഹൃദയത്തിലെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടായിരുന്നു വിനീതിന്റെ ആശംസ. ക്യാമറയുമായി മുഖത്തൊരു പുഞ്ചിരി വിടർത്തി ഫോട്ടോ എടുക്കാൻ നിൽക്കുന്ന പ്രണവിനെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്.
‘അപ്പുവിനെക്കുറിച്ച് എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. ഈ സിനിമ പുറത്തിറങ്ങി ആളുകൾ കാണുന്നതുവരെ ഞാൻ കാത്തിരിക്കും. ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്യുന്നു. പിറന്നാൾ ആശംസകൾ ഞങ്ങളുടെ പ്രിയപ്പെട്ട പ്രണവ് മോഹൻലാലിന്.’–വിനീത് ശ്രീനിവാസൻ കുറിച്ചു.
https://www.instagram.com/p/CRQRQ7EDz1B/?utm_source=ig_web_copy_link
പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. അജു വർഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്, വിജയരാഘവന്, ദര്‍ശന രാജേന്ദ്രന് തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍. മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വഹിക്കുന്നു. സംഗീതം: ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റര്‍: രഞ്ജന്‍ എബ്രഹാം.
Post Your Comments