തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ആന്തോളജി ചിത്രമായ ‘നവരസ’. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. ഇപ്പോഴിതാ ടീസറിലെ തന്റെ ഭാഗകത്തിന്റെ മേക്കിങ്ങ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. ഭയാനകം എന്ന രസത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ‘ഇന്‍മയ്’ എന്ന ചിത്രത്തിലാണ് പാർവതി അഭിനയിക്കുന്നത്.
‘ബോൾട്ട് ക്യാമറയ്ക്കൊപ്പമുള്ള വർക്ക് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നാൽ രസകരവും’, എന്നാണ് പാർവതി വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.
ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. പ്രിയദര്ശന്, ഗൗതം മേനോന്, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, കാര്‍ത്തിക് നരേന് എന്നിവരാണ് ഒമ്പത് ചിത്രങ്ങള്‍ ഒരുക്കുന്നത്.
മണിരത്നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്നോളജീസിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ഈ തമിഴ് ആന്തോളജിയുടെ നിര്‍മാണത്തില്‍ ജസ്റ്റ് ടിക്കറ്റിന്റെ ബാനറില്‍ എ.പി. ഇന്റര്‍നാഷണല്‍, വൈഡ് ആംഗിള്‍ ക്രിയേഷന്‍സും പങ്കാളികള്‍ ആണ്.
ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവര്‍ത്തകരുടെ സംഘടന ഫെപ്സി മുഖേന കൊവിഡ് പ്രതിസന്ധിയില്‍പെട്ട സിനിമാതൊഴിലാളികള്‍ക്ക് നല്‍കും. ഇതിനായി നവരസയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെ സൗജന്യമായാണ് സിനിമയില്‍ പ്രവര്‍ത്തിച്ചത്.
എ.ആര് റഹ്മാന്, ജിബ്രാന്, ഇമന്‍, അരുല്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്, ജസ്റ്റിന് പ്രഭാകരന് എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. പി.ആര്.ഒ. ആതിര ദില്‍ജിത്ത്.
Post Your Comments