ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച നായികയാണ് മീര ജാസ്മിൻ. തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത മീര അഭിനയ ജീവിതത്തിൽ ഇടവേള എടുത്തിരിക്കുകയാണ്. ഒട്ടേറെ വിവാദങ്ങളും മീരയുടെ പേരിൽ ഗോസിപ്പ് കോളങ്ങളിലെ ചർച്ചകളിൽ ഇടം പിടിച്ചിരുന്നു.
സെറ്റിലേക്ക് വൈകി എത്തുന്ന താരമാണെന്നും തോന്നും പോലെ കാര്യങ്ങള്‍ ചെയ്യുന്ന നടിയാണെന്നും പലയിടത്തുനിന്നും മീരയെക്കുറിച്ചു വിമര്‍ശനം ഉയര്‍ന്നിരുന്നു. സംവിധായകരും നിര്‍മാതാക്കളും മീര അച്ചടക്കമില്ലാത്ത നടിയാണെന്ന് കുറ്റപ്പെടുത്തി. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മുൻപ് ഒരു അഭിമുഖത്തിൽ മീര നല്‍കിയ പ്രതികരണമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.
‘ഞാന്‍ വിവാദങ്ങളെയും വിമര്‍ശനങ്ങളെയും ഇഗ്നോര്‍ ചെയ്യും. ആളുകള്‍ക്ക് വെറുതെ എന്ത് വേണമെങ്കിലും പറയാം. ഞാന്‍ ആരെയും കടിച്ചുകീറാന്‍ പോകുന്ന ആളല്ല. എന്നോട് നന്നായി നിന്നാല്‍ തിരിച്ചും ഞാന്‍ നന്നായിട്ടേ നില്‍ക്കൂ. എന്നെ കടിച്ചുകീറാന്‍ ആരെങ്കിലും വന്നാല്‍ ഞാന്‍ പ്രതികരിക്കും. വിവാദങ്ങള്‍ എന്നെ ബാധിക്കുന്ന വിഷയമേ അല്ല. ഞാന്‍ എന്റേതായ കാര്യങ്ങളില്‍ വളരെ തിരക്കിലാണ്.’- മീര പറഞ്ഞു.
Post Your Comments