കുടുംബ പ്രേക്ഷകരുടെ പ്രിയ പരിപാടിയാണ് പരമ്പരകൾ. വൈകുന്നേരം ആറു മുതൽ തുടങ്ങുന്ന പരമ്പരകൾ പത്തുമണിവരെ നീണ്ടു നിൽക്കാറുണ്ട്. ജനപ്രിയ ചേരുവകൾ ഒത്തുചേർത്ത പരമ്പരയ്ക്ക് ആരാധകരും ഏറെയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് പരമ്പരയാണ് മൗനരാഗം. 2019 ൽ ആരംഭിച്ച പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണുള്ളത് .
കല്യാണി എന്ന സംസാരിക്കാൻ കഴിവില്ലാത്ത പെൺകുട്ടിയുടെ ജീവിതത്തിലൂടെ മുന്നോട്ട് പോകുന്ന പരമ്പര ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. സംഭവ ബഹുലമായ രംഗങ്ങളിലൂടെ മൗനരാഗം മുന്നോട്ട് പോകുമ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് കല്യാണിയുടെ സഹോദരൻ വിക്രമിന്റെ ഭാര്യ സോണിയുടെ ഗർഭമാണ്. സോണി ഇതുവരെ പ്രസവിക്കാത്തതാണ് പ്രേക്ഷകർ ചർച്ചയാകുന്നത് .
read also: ‘ഈ വർഷം നിന്റെ എല്ലാ സ്വപ്നങ്ങളും യാഥാർത്ഥ്യമാകട്ടെ’: പ്രണവിന് പിറന്നാൾ ആശംസയുമായി ദുൽഖർ
സോണിയുടെ വിവാഹം കഴിഞ്ഞ് സോണിയുടെയും കല്യാണിടെയും രണ്ട് പിറന്നാൾ ആഘോഷിച്ചു. എന്നിട്ടും സോണിടെ വയറ്റിലെ കുഞ്ഞിന് 5 മാസം ആയതേയുള്ള സത്യത്തിൽ ആ കുഞ്ഞിന് 1 വയസ്സില്ലെ, എന്നാണ് ഒരു ആരാധകന്റെ രസകരമായ സംശയം . വിവാഹത്തിന് മുമ്പ് തന്നെ സോണി ഗർഭിണിയാണ്. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ അവളുടെ പിറന്നാളും കഴിഞ്ഞു. 12 മാസം കഴിഞ്ഞിട്ടും ഇവളെന്താ പ്രസവിക്കാത്തത്,സോണി ചേച്ചി ഈ നൂറ്റാണ്ടിൽ എങ്ങും പ്രസവിക്കില്ലെ??? തുടങ്ങിയ രസകരമായ കമന്റുകൾ ചാനൽ പങ്കുവച്ച പുതിയ പ്രമോ വീഡിയോയ്ക്ക് നേരെ ഉന്നയിക്കുകയാണ് ആരാധകർ.
സോണിയുടെയും കല്യാണിയുടെയും പിറന്നാൾ നടത്തുമ്പോൾ വില്ലത്തിയായി നിൽക്കുന്ന സരയുവിന്റെ പിറന്നാൾ ആഘോഷിക്കുന്നതായി കാണിക്കുന്നില്ല. പരമ്പരയുടെ ആരംഭ എപ്പിസോഡുകളിൽ സരയുവും കല്യാണിയുമാണ് ഒരേസമയം ജനിക്കുന്നത് എന്നും എന്നാൽ പിറന്നാൾ ആഘോഷിക്കുന്നത് സോണിയുടെയും കല്യാണിയുടെയും ആണെന്നും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
മുന്നൂറു എപ്പിസോഡുകൾ പിന്നിട്ട മൗനരാഗത്തിന്റെ കഥയുടെ പോക്ക് അത്ര പന്തിയില്ലല്ലോ!! ഇങ്ങനെ പോയാൽ ഉള്ള റേറ്റിങ്ങും പോയിക്കിട്ടും!! പക്ഷെ ഇതിലെ വില്ലന്മാരുടെ ആക്ടിങ് ഒരു രക്ഷയുമില്ല,എന്നിങ്ങനെയുള്ള കമന്റുകളും ലഭിക്കുന്നുണ്ട് . വെറുതെ വലിച്ചുനീട്ടി വെറുപ്പിക്കരുതെന്ന അപേക്ഷയും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്
Post Your Comments