തന്റെ കരിയറില്‍ ചെയ്ത ഏറ്റവും മോശം സിനിമയിലെ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു നിമിഷത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ലാല്‍ ജോസ് എന്ന സംവിധായകന്. മമ്മൂട്ടി ഉള്‍പ്പെടെ വലിയ താര നിര അഭിനയിച്ച പട്ടാളത്തില്‍ കലാഭവന്‍ മണി ചെയ്ത ഒരു രംഗം നന്നാവാതെ വന്ന സാഹചര്യത്തെക്കുറിച്ചാണ് ഒരു അഭിമുഖത്തില്‍ ലാല്‍ ജോസിന്റെ തുറന്നു പറച്ചില്.
ലാല്‍ ജോസിന്റെ വാക്കുകള്‍
‘പട്ടാളം ചെയ്യുമ്പോള്‍ കലാഭവന്‍ മണി ചെയ്ത ഒരു സീനാണ് മനസ്സില്‍ വരുന്നത്. മണിക്ക് അതിലെ ഒരു സീന്‍ ചെയ്യുന്നതില്‍ അത്രത്തോളം ബുദ്ധിമുട്ടുണ്ടായിരുന്നു. ഒരുപാട് റീ ടേക്കുകള്‍ എടുക്കേണ്ടി വന്നു. ഓരോ തവണ മണി സംഭാഷണം തെറ്റിക്കുമ്പോഴും കൂടുതല്‍ ടെന്‍ഷനായി. മണി അന്ന് സീനിയര്‍ ആയ ഒരു നടനായി കഴിഞ്ഞിരുന്നു. ‘എനിക്ക് ഇത് ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല’ എന്ന് പറഞ്ഞതോടെ മാറിയിരുന്നു കുറച്ചു റിലാക്സ് ചെയ്യാന്‍ ഞാന്‍ പറഞ്ഞു. ആ സമയത്ത് ക്യാപ്റ്റന്‍ രാജു ചേട്ടന് മണിയെ ആശ്വസിപ്പിക്കാന്‍ വേണ്ടി എന്തോ പറഞ്ഞു. അത് കൂടുതല്‍ പ്രശ്നമായി. മണിക്ക് അത് ഇഷ്ടപ്പെട്ടില്ല.മണി വല്ലാതെ ദേഷിച്ചു. പിന്നെ ഒരു വിധത്തിലാണ് ആ സീന്‍ ചിത്രീകരിച്ചു പൂര്‍ത്തിയാക്കിയത്. ‘പട്ടാളം’ എന്ന സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നും അത്ര നല്ല അനുഭവമല്ല എനിക്കുള്ളത്’. ലാല്‍ ജോസ് പറയുന്നു.
Post Your Comments