പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളായ കല്യാണി അടുത്തിടയിലാണ് മലയാള സിനിമയിലേക്കെത്തിയത്. തെലുങ്കിലും തമിഴിലും മലയാളത്തിലുമായി ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണ് കല്യാണിക്ക് ഉള്ളത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ മലയാള ചിത്രം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് കല്യാണി. കഴിഞ്ഞ ദിവസം ചിത്രത്തിലെ താരത്തിന്റെ ക്യാരക്ടർ പോസ്റ്ററും പുറത്തുവന്നിരുന്നു.
തനി കേരളീയ വേഷത്തില്‍ അത്തപ്പൂക്കളം ഒരുക്കുന്ന കല്യാണിയെയാണ് പോസ്റ്ററില്‍ കാണുന്നത്. പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് തന്റെ കഥാപാത്രത്തെ കുറിച്ച് ചെറിയൊരു സൂചനയും കല്യാണി നല്കി. ഈ പെണ്‍കുട്ടിയ്ക്ക് സ്നേഹിക്കാനല്ലാതെ മറ്റൊന്നും അറിയില്ല എന്നാണ് കഥാപാത്രത്തെ കുറിച്ച് കല്യാണി പറയുന്നത്.
https://www.instagram.com/p/CRJZAGiMsyd/?utm_source=ig_web_copy_link
അതേസമയം കഥാപാത്രത്തിന്റെ പേരോ മറ്റ് കാര്യങ്ങളോ കല്യാണി പങ്കുവച്ചിട്ടില്ല. ഇതുവരെ ചെയ്തതില്‍ അഭിനയിക്കുമ്പോള്‍ തനിയ്ക്ക് ഏറ്റവും സന്തോഷം നല്കിയ കഥാപാത്രം ഇതാണെന്നും കല്ല്യാണി പറയുന്നു.
പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന് വണ്ടൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. മെരിലാന്‍ഡ് സിനിമാസ് ചിത്രം തിയറ്ററുകളില്‍ എത്തിക്കും.
Post Your Comments