CinemaGeneralKollywoodLatest NewsMovie GossipsNEWS

എന്റെ മനസ് എന്താണോ പറയുന്നത് അതാണ് ഞാൻ ചെയ്യുന്നത്: വിജയ് സേതുപതി

ഒരു സിനിമ വരുമ്പോള്‍ അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് എന്റെ മനസ്സ് ആണ് എന്ന് വിജയ് സേതുപതി

ചെറിയ വേഷങ്ങളിലൂടെ എത്തി പിന്നീട് തമിഴിലെ മുൻ നിര നായകന്മാരുടെ പട്ടികയിൽ ഇടംപിടിച്ച താരമാണ് വിജയ് സേതുപതി. സഹതാര വേഷങ്ങളും വില്ലന്‍ വേഷങ്ങളും ചെയ്യുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത വിജയ് സേതുപതി ഇതിനോടകം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ വിജയ് സേതുപതി ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ലക്ഷ്യം എന്താണെന്ന ചോദ്യത്തിന് നൽകിയ മറുപടിയാണ് വൈറലാകുന്നത്.

ജീവിതത്തില്‍ അങ്ങനെ പ്രത്യേകിച്ച് ഒരു സ്വപ്‌നവും ലക്ഷ്യവും ഇല്ലാത്ത ആളാണ് താന്‍ എന്നായിരുന്നു സേതുപതിയുടെ പ്രതികരണം. ‘എന്റെ മനസ്സ് സഞ്ചരിയ്ക്കുന്ന വഴികളിലൂടെയാണ് ഞാന്‍ മുന്നോട്ട് പോകുന്നത്. ഒരു സിനിമ വരുമ്പോള്‍ അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് എന്റെ മനസ്സ് ആണ്. ചിലപ്പോള്‍ തെറ്റായ സിനിമ തിരഞ്ഞെടുത്തേക്കാം. അപ്പോഴും അതില്‍ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടാവും. സിനിമയില്‍ ആയാലും ടെലിവിഷനില്‍ ആയാലും ഒ ടി ടിയില്‍ ആയാലും എല്ലാ പ്ലാറ്റ് ഫോമുകളും ഒരു പോലെയാണെന്നും, എവിടെയാണെങ്കിലും തന്റെ കഴിവിന്റെ പരമാവധി നല്‍കുക എന്നതാണ് പ്രധാനം എന്നും ‘വിജയ് സേതുപതി പറയുന്നു.

‘ഏത് മേഖലയില്‍ ആണെങ്കിലും കഴിവ് തെളിയിക്കുക. എന്നാല്‍ അതിലൂടെ വരുന്ന പ്രശസ്തി മുതലെടുത്ത് പണമുണ്ടാക്കാന്‍ ശ്രമിക്കരുത് എന്നും വിജയ് സേതുപതി പറഞ്ഞു. ഭക്ഷണമില്ലാതെ ഒരുപാട് ആളുകള്‍ ബുദ്ധിമുട്ടുന്നുണ്ട്. അതുകൊണ്ട് അത് പാഴാക്കരുത്. വിദേശ രാജ്യങ്ങളിലെ ഭക്ഷണ രീതിയുമായി എനിക്ക് പൊരുത്തപ്പെട്ടു പോവാന്‍ സാധിക്കാറില്ല. എന്നാല്‍ നാട്ടിലെത്തിയാല്‍ , വീട്ടില്‍ ഉണ്ടാക്കുന്ന എന്ത് വിഭവവും വളരെ ആസ്വദിച്ച് കഴിയ്ക്കും എന്നും’ വിജയ് സേതുപതി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button